സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ വിജയകുതിപ്പ് തുടർന്ന് കേരളം. ഇത് ടീമിന്റെ തുടർച്ചയായ ആറാമത്തെ ജയം കൂടി ആയി മാറും. ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നായ ഒഡിഷയ്‌ക്കെതിരെ 50 റൺസിന്റെ മികച്ച വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഉയർത്തിയ 184 രൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡിഷയ്ക്ക് 133 റൺസെടുക്കാനെ ആയുളളു. മികച്ച വിജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്താനും അവർക്ക് സാധിച്ചിരിക്കുന്നു.
നായകൻ സഞ്ജു സാംസന്റെ അസാദ്യ ബാറ്റിംഗ് മികവ് തന്നെയാണ് കേരളത്തെ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്. ടൂർണമെന്റിലെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു മികച്ച ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. നായകൻ 31 പന്തിൽ നാല് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 55 റൺസാണ് നേടിയത്. 29 പന്തിലാണ് സഞ്ജു അർദ്ധ സെഞ്ച്വറി നേടിയത്. കേരളത്തിനായി വിഷ്ണു നാരായണൻ 38 പന്തിൽ ഒൻപത് ഫോർ സഹിതം 48 റൺസും നേടി തിളങ്ങി. വിഷ്ണു വിനോദ് 33 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 35 റൺസും നേടി. രോഹൺ കുന്നുമ്മൽ 12 പന്തിൽ 15ഉം സൽമാൻ നിസാർ വെറും നാല് പിന്തിൽ പുറത്താകാതെ 11 റൺസും നേടി മാന്യമായ സംഭാവന നൽകി .
ഒറിസക്ക് വേണ്ടി തരാനി 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ ബാക്കി ബോളറുമാർ നിരാശപ്പെടുത്തി. ഒറീസ ബാറ്ററുമാർക്ക് ആർക്കും തന്നെ മറുപടിയിൽ തിളങ്ങാനായില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 27 റൺസെടുത്ത ക്യാപ്റ്റൻ ഗോവിന്ദ് പോഡാറും 28 റൺസെടുത്ത രാജേഷ് ധുപെറും പൊരുതി നോക്കി എങ്കിലും അത് മതിയാകുമായിരുന്നില്ല. കേരളത്തിനായി ജലജ് സക്‌സേന അഞ്ചും ശ്രേയസ് ഗോപാൽ നാലും വിക്കറ്റുകൾ സ്വന്തമാക്കി. ഇരുവരുടെയും തന്ത്രപരമായ ബോളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. ശേഷിച്ച ഒരു വിക്കറ്റ് ബേസിൽ തമ്പി വീഴ്ത്തി.
ഈ കുതിപ്പ് തുടർന്നാൽ ടീം ഈ സീസണിൽ കിരീടം നേടുമെന്നാണ് കരുതപ്പെടുന്നത്.