ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച, മാനേജ്മെന്റിനോട് ഉടക്കി ടീം വിട്ട രാഹുലും പന്തും എത്തിയത് പുലിമടയിൽ തന്നെ; ട്രോളുകൾ സജീവം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രധാന കളിക്കാരാണ് ഇന്ത്യൻ താരങ്ങളായ കെ എൽ രാഹുലും, റിഷഭ് പന്തും. ഇപ്പോൾ നടക്കുന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഇരുവർക്കും വാൻ തുകയാണ് ലഭിച്ചിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ലക്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. 27 കോടി രൂപയാണ് താരത്തിന്റെ വില. കൂടാതെ കെ എൽ രാഹുലിനെ 14 കോടി രൂപയ്ക്കുമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

ഡൽഹി ക്യാപിറ്റൽസിൽ നിന്നും അഭിപ്രായ ഭിന്നത ഉള്ളത് കൊണ്ടും താരം നിർദേശിച്ച കാര്യങ്ങൾ മാനേജ്‌മെന്റിന് അംഗീകരിക്കാൻ സാധിക്കാത്തത് കൊണ്ടും ഇത്തവണത്തെ റീടെൻഷനിൽ ഡൽഹി പന്തിനെ നിലനിർത്തിയിരുന്നില്ല. കുറച്ച് നാൾ മുന്നേ പന്തിനെ റീറ്റെയിൻ ചെയ്യും എന്ന തീരുമാനത്തിൽ ഉറച്ച് നിന്നെങ്കിലും അവസാനം അവർ താരത്തെ വിട്ടു. അങ്ങനെയാണ് റിഷഭ് മെഗാ താരലേലത്തിൽ പങ്കെടുത്തത്.

കെ എൽ രാഹുലും ലക്‌നൗ സൂപ്പർ ജയന്റ്സ് മാനേജ്‍മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ നാളുകൾക്ക് മുൻപേ ചർച്ചയായ വിഷയമായിരുന്നു. ഈ വർഷം നടന്ന ഐപിഎലിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടും മത്സര ശേഷം ടീം ഉടമ രാഹുലുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതോടെ താരത്തെ ടീമിൽ നിലനിർത്തില്ല എന്നും രാഹുൽ സ്വന്തം റെക്കോഡുകൾക്ക് വേണ്ടി കളിക്കുകയാണെന്നും ടീം മാനേജ്‌മന്റ് അറിയിച്ചു. റിഷഭ് പന്തും കെ എൽ രാഹുലും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ടീമുകളെ മാറിയിരിക്കുകയാണ്. അടുത്ത ഐപിഎലിൽ എന്താകും അവസ്ഥ എന്ന് കാത്തിരുന്ന് കാണാം.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ