രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് കഷ്ടകാലം ഒഴിയുന്നില്ല എന്ന് തോന്നുന്നു. നന്നായി ബാറ്റ് ചെയ്ത് ടീമിന്റെ മുന്നേറ്റത്തിന് സഹായിക്കുന്നതിനിടെ കേരള താരത്തിന് പരിക്ക് പറ്റുക ആയിരുന്നു. 3 സിക്‌സും 2 ബൗണ്ടറിയും സഹിതം 19 പന്തിൽ 31 റൺ എടുത്ത് നിന്ന സഞ്ജു ഡൽഹി സ്പിന്നർ വിപ്രാജ് നിഗത്തിന്റെ ഓവർ കളിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. താരം എറിഞ്ഞ കളിയുടെ ആറാം ഓവറിൽ സഞ്ജു ആദ്യ പന്തിൽ ബൗണ്ടറിയും രണ്ടാം പന്തിൽ സിക്‌സും നേടി വലിയ ഓവർ ലക്ഷ്യമിടുക ആയിരുന്നു.
എന്നാൽ ഓവറിന്റെ മൂന്നാം പന്തിൽ വലിയ ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ച സഞ്ജുവിന് ടൈമിംഗ് പിഴച്ചു. പന്ത് മിസ് ആയതിന്,, തൊട്ടുപിന്നാലെ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ വാരിയെല്ലിന് പരിക്ക് പറ്റുക ആയിരുന്നു. വേദന കൊണ്ട് പുളഞ്ഞ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെ ചികിൽസിക്കാൻ ഫിസിയോ എത്തി. അവർ താരത്തിന് ചികിത്സ നൽകി. എന്നിരുന്നാലും എല്ലാം ഒകെ ആയി എന്ന് വിചാരിച്ച സമയത്ത് ഒരു പന്ത് കൂടി കളിച്ചതിന് ശേഷം വീണ്ടും വേദന അനുഭവപ്പെട്ട സഞ്ജു പുറത്തേക്ക് നടക്കുക ആയിരുന്നു. ഇതോടെ റിട്ടയേർഡ് ഹർട്ട് ആയ താരത്തിന് പകരം പരാഗ് ബാറ്റിംഗിന് എത്തി.
സഞ്ജുവിനെ സമയത്തും രാജസ്ഥാനെ സംബന്ധിച്ചും അത്ര നല്ല അപ്ഡേറ്റ് അല്ല ഇപ്പോഴത്തെ പരിക്ക്. നീണ്ട ഒരു പരിക്കിന്റെ ഇടവേളക്ക് ശേഷം സീസണിൽ കളിക്കാൻ എത്തിയ സഞ്ജു ആദ്യ മൂന്ന് മത്സരങ്ങളിലും ഇമ്പാക്ട് സബ് ആയിട്ടാണ് ഇറങ്ങിയത്. ഭേദപ്പെട്ട ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലൂടെ പോകുന്ന സഞ്ജുവിന്റെ പരിക്ക് ഗുരുതരം ആണോ എന്നുള്ളത് വ്യക്തം അല്ലെങ്കിലും അത്ര സുഖമുള്ള കാഴ്ച്ച അല്ല ആരാധകർ കണ്ടതെന്ന് പറയാം.
അതേസമയം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് റോയൽസിന് 189 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. മൂന്നാമനായി ക്രീസിലെത്തി 49 റൺസ് നേടിയ അഭിഷേക് പോറെലാണ് ഡൽഹിയുടെ ടോപ് സ്കോറർ.
Oh no! Trouble for RR – Sanju Samson retires hurt! 😢
He becomes the first RR player ever to do so. Riyan Parag takes over duties in the field!
📸 Disney+Hotstar#DCvRR #SanjuSamson pic.twitter.com/mysD8q4z8n
— OneCricket (@OneCricketApp) April 16, 2025
Read more