ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള ഐപിഎൽ 2024 മത്സരത്തിൽ എംഎസ് ധോണിയെ പുറത്താക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഇന്ത്യയുടെ പ്രീമിയർ ഫാസ്റ്റ് ബൗളർ യാഷ് ദയാലിന് വമ്പൻ വിമർശനവും സൈബർ ആക്രമണവും. ലീഗിലെ നിർണായകമായ പോരാട്ടത്തിൽ ധോണിയുടെ വിക്കറ്റ് യാഷ് എടുത്തതോടെയാണ് ആർസിബി അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്തത്. അതിനാൽ തന്നെ ആ വിക്കറ്റിന് വലിയ രീതിയിൽ ഉള്ള പ്രാധാന്യം ഉണ്ടെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.
മത്സരത്തിൽ മനോഹരമായ സ്ട്രോക്ക് പ്ലേയിലൂടെ ധോണി നിറഞ്ഞ് നിന്നപ്പോൾ യാഷ് ദയാൽ പോലെ ഒരു യുവതാരത്തിന് അദ്ദേഹത്തെ വീഴ്ത്താൻ സാധിച്ചു. എന്തായാലും അടുത്തിടെ, ധോണിക്കെതിരായ തൻ്റെ പോരാട്ടം ദയാൽ അനുസ്മരിച്ചു. പുറത്താക്കലിൻ്റെ ഒരു ക്ലിപ്പ് ഇൻസ്റ്റാഗ്രാമിലെ തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ടു. സമാനമായ രീതിയിൽ സഹീർ ഖാൻ ധോണിയെ പുറത്താക്കിയ RCB vs CSK മത്സരത്തിന്റെ പഴയ ക്ലിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.
എന്നിരുന്നാലും, സിഎസ്‌കെയുടെ വികാരാധീനരായ ആരാധകർക്ക് അദ്ദേഹത്തിൻ്റെ ഈ പ്രവർത്തി ഇഷ്ടപ്പെട്ടില്ല. അവർ അദ്ദേഹത്തെ പക്വതയില്ലാത്തവനെന്ന് വിളിക്കുകയും ഇതിഹാസമായ ധോണിയെ അനാദരിക്കുകയാണെന്ന് താരം ചെയ്തത് എന്ന് പറയുകയും ചെയ്തു. അടുത്ത വര്ഷം ലീഗ് നടക്കുമ്പോൾ ധോണി ഇതിനുള്ളത് തന്നോളും എന്നാണ് ആരാധകർ പറഞ്ഞത്.
മികച്ച കൃത്യതയ്ക്കും കട്ടറുകൾ ബൗൾ ചെയ്യാനുള്ള കഴിവിനും പേരുകേട്ട യാഷ് ദയാലിനെ അൺക്യാപ്പ്ഡ് പ്ലെയർ എന്ന നിലയിൽ ആർസിബി നിലനിർത്തി. ഫാസ്റ്റ് ബൗളർക്ക് 5 കോടി രൂപ പ്രതിഫലം ലഭിക്കും, ഇത് താരത്തെ മൂന്നാമത്തെ ഏറ്റവും ചെലവേറിയ നിലനിർത്തലായി മാറുന്നു.
https://x.com/Vibhor4CSK/status/1863575667306365407?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1863575667306365407%7Ctwgr%5E%7Ctwcon%5Es1_&ref_url=about%3Ablank