ആരാണ് സൂര്യകുമാറിനെ യൂണിവേഴ്‌സ് ബോസ് എന്ന് വിളിച്ചത്, ആരാണ് ആ വിഡ്ഢി; ലോകത്തിൽ അങ്ങനെ ഒരാളെ ഉള്ളു; വലിയ വെളിപ്പെടുത്തൽ നടത്തി ക്രിസ് ഗെയ്‌ൽ

ഏകദിന ലോകകപ്പ് കളിക്കുന്നതിൽ നിന്ന് ടി20 മത്സരങ്ങളിലെക് എത്തിയപ്പോൾ തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിലേക്ക് സൂര്യകുമാർ യാദവ് വളരെ വേഗം മാറി. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ക്യാപ്റ്റനായി മാറിയ താരം മികച്ച രീതിയിലാണ് ടീമിനെ നയിച്ചത്. പരമ്പരയിൽ 2 – 1 ന് ഇന്ത്യ മുന്നിട്ട് നിൽക്കുമ്പോൾ നായകൻ എന്ന നിലയിൽ സൂര്യകുമാർ യാദവ് അഭിനന്ദനം അർഹിക്കുന്നുണ്ട്.

ടി20 ക്രിക്കറ്റിലെ സൂര്യകുമാർ യാദവിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് ആരാധകർ ധാരാളം സംസാരിക്കുന്നു, ചിലർ അവനെ എബി ഡിവില്ലിയേഴ്സുമായി താരതമ്യപ്പെടുത്തുന്നത് സ്റ്റേഡിയത്തിന്റെ ഏത് കോണിലും അടിക്കാനുള്ള കഴിവ് കൊണ്ട് ആണെങ്കിൽ ചിലർ അദ്ദേഹത്തെ “ന്യൂ യൂണിവേഴ്സ് ബോസ്” എന്നും വിളിക്കുന്നു, അത് 20 യിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കൊണ്ടാണ്. എന്നിരുന്നാലും, യഥാർത്ഥ ‘യൂണിവേഴ്‌സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയ്‌ൽ പറയുന്നത് പ്രകാരം ലോകത്തിൽ ഒരേ ഒരു യൂണിവേഴ്‌സ് ബോസ് മാത്രമേ ഉള്ളു അത് ക്രിസ് ഗെയ്‌ലാണ്.

“ഇല്ല, മറ്റൊരു ഗെയ്‌ൽ ഇല്ല. ഇനിയൊരിക്കലും ഉണ്ടാകില്ല. ഒരിക്കലും ഉണ്ടാകില്ല. ഒരു യൂണിവേഴ്‌സ് ബോസ് മാത്രമായിരിക്കും ഉള്ളത് അത് ഞൻ ആയിരിക്കും” ഹിന്ദുസ്ഥാൻ ടൈംസ് ചോദിച്ചപ്പോൾ ഗെയിൽ പറഞ്ഞു. ഏകദിന ലോകകപ്പിലെ ആക്രമണോത്സുകമായ ബാറ്റിംഗിന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച ഗെയ്ൽ, ബൗളർമാരെ ശരിക്കും വെല്ലുവിളിക്കാൻ കഴിയുന്ന ബാറ്റർമാരെ തനിക്ക് ഇഷ്ടമാണെന്നും രോഹിത് അവരിലൊരാളാണെന്നും പറഞ്ഞു.

“എനിക്ക് അദ്ദേഹത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് ഇഷ്ടമാണ്. ബൗളർമാരെ തകർക്കാൻ ബാറ്റർമാർ ആഗ്രഹിക്കുന്നു, അത് ചെയ്യുന്നവരിൽ ഒരാളാണ് രോഹിത്,” ഗെയ്ൽ കൂട്ടിച്ചേർത്തു.

Latest Stories

RCB VS DC: കോഹ്ലി കാണിച്ചത് മര്യാദക്കേട്, എന്തിന് അവനെ ഔട്ടാക്കി, ഇങ്ങനെ ചെയ്യരുതായിരുന്നു, രോഷത്തില്‍ ആരാധകര്‍

നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ യുഡിഎഫിന്; സ്ഥാനാര്‍ത്ഥി മലപ്പുറം ജില്ലയില്‍ നിന്നെന്ന് കെ മുരളീധരന്‍

RCB VS DC: കോഹ്ലി എന്ന സുമ്മാവാ, ഐപിഎലില്‍ പുതിയ റെക്കോഡിട്ട് കിങ്, ഡല്‍ഹി ബോളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത്, കയ്യടിച്ച് ആരാധകര്‍

കേരള സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്; കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

IPL 2025: അവന്‍ ടീമിലില്ലാത്തത് നന്നായി, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായേനെ, ചെന്നൈ താരത്തെ ട്രോളി ആരാധകര്‍

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍; തെളിവുകളുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

നിലമ്പൂരിലെ 'ശകുനി' പി വി അന്‍വറിന്റെ ജോയി സ്‌നേഹം കോണ്‍ഗ്രസിനെ കുരുക്കിലാക്കി സീറ്റ് ഉറപ്പാക്കാനോ?; പിന്‍വാതിലിലൂടെ യുഡിഎഫിലേക്കോ പഴയ തട്ടകത്തിലേക്കോ?

IPL 2025: ഗെയ്ക്വാദിനെ പുറത്താക്കി ചെന്നൈ, വീണ്ടും ക്യാപ്റ്റനായി ധോണി, ആരാധകര്‍ ഞെട്ടലില്‍, സിഎസ്‌കെയ്ക്ക് ഇതെന്ത് പറ്റി

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; എന്‍ഐഎ ആസ്ഥാനത്ത് കനത്ത സുരക്ഷ

IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍