ഈ കിളവനെ ആരാ ടോസ് ഇടാൻ വിളിച്ചത്, എന്റെ പൊന്ന് മക്കളെ ഞാനാണ് ഈ ടീമിന്റെ നായകൻ ; 50 ആം വയസ്സിൽ ഞെട്ടിച്ച എൻട്രി; റെക്കോഡ് ഇങ്ങനെ

വില്ല്യം ഗിൽബർട്ട് “ഡബ്ല്യു.ജി.” ഗ്രേസ് ക്രിക്കററ്റ് പ്രേമികൾ ഏറെ ബഹുമാനത്തോടെയും ആദരവോടെയും നോക്കി കാണുന്ന ഒരു പേരാണിത്. ക്രിക്കറ്റിന്റ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ യശസ് ഉയർത്തിപ്പിടിച്ച ഗ്രേസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് വളർന്നുവന്നത്.

1865 മുതൽ 1908 വരെ റെക്കോഡിൻ തുല്യമായ നാല്പത്തിനാല് സീസണുകളിൽ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിച്ച ഇദ്ദേഹം ഇംഗ്ലണ്ടിന്റെയും, ഗ്ലോസ്റ്റർഷെയറിന്റെയും, മറ്റു പല ടീമുകളുടേയും ക്യാപ്റ്റൻ ആയിരുന്നിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാരുടെ കുടുംബത്തിൽനിന്നും വന്നിട്ടുള്ള അദ്ദേഹം മൂത്ത സഹോദരന്മാരിലൊരുവനായ ഇ.എം.ഗ്രേസ് ഇളയ സഹോദരനായ ഫ്രെഡ് ഗ്രേസ് എന്നിവരോടൊപ്പം 1880-ൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങിയതായിരുന്നു മൂന്നു സഹോദരന്മാർ ഒരുമിച്ച് ആദ്യമായി ഒരു ടെസ്റ്റ് മൽസരത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ ആണ് ഇംഗ്ലണ്ടിന്റെ ഡബ്ല്യു. ജി. ഗ്രേസ്. 1895 ൽ ആണ് അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്, അദ്ദേഹം ആകെ 124 ഫസ്റ്റ് ക്ലാസ്സ് ശതകങ്ങൾ നേടിയിട്ടുണ്ട്. താരത്തിന്റെ ഒരു റെക്കോർഡാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഇംഗ്ലണ്ട് താരമായിരിക്കെ തന്റെ അമ്പതാം വയസിൽ താരം ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. തന്റെ അവസാന ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ ആയിരുന്നു ഈ സംഭവം, എന്തായാലും ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് നായകൻ എന്ന റെക്കോർഡൊന്നും ഇനി ഒരിക്കലും തകരാൻ പോകുന്നില്ല എന്നുറപ്പാണ്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ