ചെന്നൈ സൂപ്പർ കിംഗ്‌സ് മുൻ നായകൻ എംഎസ് ധോണി ഇപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) വളരെയധികം മൂല്യം നൽകുന്നുവെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. ധോണിക്ക് തെറ്റായ സന്ദേശം നൽകുന്ന ഒന്നും ആരും ചെയ്യരുതെന്ന് 45 കാരനായ ഗെയ്‌ൽ പറഞ്ഞിരിക്കുകയാണ്.
ഐപിഎല്ലിൽ നിന്ന് ധോണി പുറത്തുപോകുന്നത് ടൂർണമെന്റിനെ ബാധിക്കുമെന്ന് ഗെയ്‌ൽ പറഞ്ഞു. ലീഗിൽ സിഎസ്‌കെയുടെ വൻ വിജയത്തിന് വിക്കറ്റ് കീപ്പറുടെ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു.
“ധോണി ഐപിഎല്ലിന് വളരെയധികം മൂല്യം നൽകുന്നു. കഴിയുന്നത്ര കാലം അദ്ദേഹത്തെ കാണാനും അദ്ദേഹം കളിക്കുന്നത് കാണാനും നിങ്ങൾ ആഗ്രഹിക്കുന്നു. അയാളെക്കുറിച്ച് കുറ്റം കണ്ടെത്തി പറയുന്നത് ധോണിയുടെ ഉള്ളിൽ തെറ്റായ സന്ദേശം ഉണ്ടാക്കും. ധോണിയെപ്പോലുള്ള ഒരാൾക്ക് അത്തരമൊരു സന്ദേശം അയയ്ക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹം ഐപിഎല്ലിൽ വളരെയധികം മൂല്യം നൽകുന്നു.”
“പലതവണ ചാമ്പ്യൻഷിപ്പ് ധോണിയെ പോലെ ഒരു താരം പുറത്തുപോയാൽ അത് ലീഗിനെ ബാധിക്കും. അദ്ദേഹം തന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി ചെയ്തത് അതിശയകരമാണ്. സിഎസ്‌കെ ഇന്ത്യയിൽ എവിടെ കളിച്ചാലും വിസിൽ പോഡുവാണ് പ്രധാനം. അതാണ് ശക്തി, അതാണ് അദ്ദേഹം ഐപിഎല്ലിലേക്ക് കൊണ്ടുവരുന്നത്,” ഗെയ്ൽ പറഞ്ഞു.
എന്തായാലും ചെന്നൈ പരാജയപ്പെട്ട അവസാന 2 മത്സരങ്ങളിലും ധോണി ആയിരുന്നു ഏറ്റവും കൂടുതൽ വിമർശനം കേട്ടത്.