IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

ചെന്നൈ സൂപ്പർ കിംഗ്‌സ് മുൻ നായകൻ എം‌എസ് ധോണി ഇപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ‌പി‌എൽ) വളരെയധികം മൂല്യം നൽകുന്നുവെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. ധോണിക്ക് തെറ്റായ സന്ദേശം നൽകുന്ന ഒന്നും ആരും ചെയ്യരുതെന്ന് 45 കാരനായ ഗെയ്‌ൽ പറഞ്ഞിരിക്കുകയാണ്.

ഐ‌പി‌എല്ലിൽ നിന്ന് ധോണി പുറത്തുപോകുന്നത് ടൂർണമെന്റിനെ ബാധിക്കുമെന്ന് ഗെയ്‌ൽ പറഞ്ഞു. ലീഗിൽ സി‌എസ്‌കെയുടെ വൻ വിജയത്തിന് വിക്കറ്റ് കീപ്പറുടെ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു.

“ധോണി ഐ‌പി‌എല്ലിന് വളരെയധികം മൂല്യം നൽകുന്നു. കഴിയുന്നത്ര കാലം അദ്ദേഹത്തെ കാണാനും അദ്ദേഹം കളിക്കുന്നത് കാണാനും നിങ്ങൾ ആഗ്രഹിക്കുന്നു. അയാളെക്കുറിച്ച് കുറ്റം കണ്ടെത്തി പറയുന്നത് ധോണിയുടെ ഉള്ളിൽ തെറ്റായ സന്ദേശം ഉണ്ടാക്കും. ധോണിയെപ്പോലുള്ള ഒരാൾക്ക് അത്തരമൊരു സന്ദേശം അയയ്ക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹം ഐ‌പി‌എല്ലിൽ വളരെയധികം മൂല്യം നൽകുന്നു.”

“പലതവണ ചാമ്പ്യൻഷിപ്പ് ധോണിയെ പോലെ ഒരു താരം പുറത്തുപോയാൽ അത് ലീഗിനെ ബാധിക്കും. അദ്ദേഹം തന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി ചെയ്തത് അതിശയകരമാണ്. സി‌എസ്‌കെ ഇന്ത്യയിൽ എവിടെ കളിച്ചാലും വിസിൽ പോഡുവാണ് പ്രധാനം. അതാണ് ശക്തി, അതാണ് അദ്ദേഹം ഐ‌പി‌എല്ലിലേക്ക് കൊണ്ടുവരുന്നത്,” ഗെയ്ൽ പറഞ്ഞു.

എന്തായാലും ചെന്നൈ പരാജയപ്പെട്ട അവസാന 2 മത്സരങ്ങളിലും ധോണി ആയിരുന്നു ഏറ്റവും കൂടുതൽ വിമർശനം കേട്ടത്.

Latest Stories

PBKS VS KKR: അവൻ ഒറ്റ ഒരുത്തനാണ് എന്നോട് റിവ്യൂ എടുക്കണ്ട എന്ന് പറഞ്ഞത്, അത് മണ്ടത്തരമായി പോയി: അജിൻക്യ രഹാനെ

അതിനിർണായകം; വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, മുൻപിലുള്ളത് 65 ഓളം ഹർജികൾ

PBKS VS KKR: ആ ചെക്കന്മാരുടെ മണ്ടത്തരവും ആക്ക്രാന്തവുമാണ് തോൽക്കാൻ കാരണമായത്, ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു: അജിൻക്യ രഹാനെ

അജിത് കുമാറിന് ക്ലീൻ ചിറ്റ്; അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

PBKS VS KKR: ധൈര്യം ഉണ്ടേൽ എനികെട്ട് അടിക്കെടാ പിള്ളേരെ; കൊൽക്കത്തയെ തളച്ച് ചഹൽ മാജിക്

കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം; വനം വകുപ്പില്‍ താല്‍ക്കാലിക ജോലി; അതിരപ്പിള്ളിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കാറില്‍ ബസ് ഉരസി; പിന്തുടര്‍ന്ന് സ്റ്റാന്‍ഡിലെത്തി ബസ് ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി; യുട്യൂബര്‍ തൊപ്പിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കര്‍ണ്ണന് പോലും അസൂയ തോന്നും 'കെകെആര്‍' കവചം; കഠിനാധ്വാനത്തിന്റെ മഷിക്കൂട്; സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

PKBS VS KKR: വെറുതെ അല്ല ഭാവി നായകൻ എന്നൊക്കെ വിശേഷിപ്പിച്ചത്, എളുപ്പത്തിൽ ജയിക്കാൻ എത്തിയ കൊൽക്കത്തയെ തീർത്തുവിട്ട് അയ്യരും പിള്ളേരും; ഹീറോയായത് വേസ്റ്റ് എന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞവൻ

'വഞ്ചിച്ച ഈ കപടന്മാരെ ഇനി എങ്ങനെ സ്വീകരിക്കണം എന്ന് ആ ജനത തീരുമാനിക്കട്ടെ'; കോൺഗ്രസ് നേതാവ് രാജു പി നായർ