അക്രമണാത്മക ബാറ്റിംഗിലൂടെ അക്കാലത്തെ പ്രമുഖ 'തീയുണ്ട'കളെ ഭസ്മമാക്കിയ താരം, എന്നാല്‍ ഒടുവില്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു

ഷമീല്‍ സലാഹ്

ഒരു ക്രിക്കറ്റ് കമന്റേറ്റര്‍ എന്ന നിലയിലുള്ള കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ്, ഒരിക്കല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സംഘത്തില്‍ പോരാട്ടവീര്യവും, പൂര്‍ണ്ണഹൃദയവുള്ള മൈക്കിള്‍ ജൊനാഥന്‍ സ്റ്റേറ്റര്‍ എന്ന വിപ്ലവകാരിയായ ടെസ്റ്റ് ഓപ്പണിങ്ങ് ബാറ്റ്‌സ്മാനെ പറ്റി ചിലത് ഓര്‍മ്മ വരുന്നു..

അക്രമണാത്മക ബാറ്റിങ്ങിലൂടെ അക്കാലത്തെ പ്രമുഖ ‘തീയുണ്ട’കളെയെല്ലാം ധൈര്യസമേതം നേരിട്ട് കൊണ്ട്, തന്റെ സാഹസികമായ സ്‌ട്രോക്ക് പ്ലേക്കൊപ്പം നിരവധി സുപ്രധാന ഇന്നിങ്‌സുകള്‍ കളിച്ച തൊണ്ണൂറുകളിലെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സംഘത്തിലെ അഭിവാജ്യ ഘടകമായ ഒരു മികച്ച ടെസ്റ്റ് ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍..

ആഡംബരപൂര്‍ണ്ണമായ കവര്‍ ഡ്രൈവുകളും വലിയ പുള്‍കളുമുള്‍പ്പെടെയുള്ള ഷോട്ടുകളുടെ ഒരു മുഴുവന്‍ ശ്രേണിയും മൈക്കിള്‍ സ്ലേറ്ററുടെ ബാറ്റിങ്ങില്‍ ഉള്‍പ്പെട്ടിരുന്നു.. എന്നാല്‍ തന്റെ അക്രമണാത്മക ബാറ്റിങ്ങ് സമീപനവുമായി ഏകദിന ക്രിക്കറ്റില്‍ ഓളമുണ്ടാക്കാന്‍ സ്ലേറ്റര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റേറ്റര്‍ നല്‍കുന്ന വേഗതയേറിയ തുടക്കം പല ഓസ്‌ട്രേലിന്‍ വിജയത്തിനും അക്കാലത്ത് കാരണമായി..

മികച്ച ശരാശരിയില്‍ അയ്യായിരത്തിലധികം റണ്‍സുകള്‍ കണ്ടെത്തിയ സ്ലേറ്റര്‍ 14 സെഞ്ച്വറികളും നേടിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ 9 തവണ പുറത്തായും, ഇന്നിങ്‌സുകള്‍ അവസാനിച്ചും സെഞ്ച്വറികള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. പെര്‍ത്തില്‍ വെച്ച് ശ്രീലങ്കക്കെതിരെയുള്ള 219 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.. 1999നും, 2001നും ഇടയിലുളള ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ 16 ടെസ്റ്റുകളുടെ അണ്‍ബീറ്റണ്‍ ഓട്ടത്തില്‍ എല്ലാ മത്സരങ്ങളിലേയും ഭാഗവുമായിരുന്നു മൈക്കിള്‍ സ്ലേറ്റര്‍..

ഒടുവില്‍ നീണ്ട ഫോമിന്റെ തകര്‍ച്ചയോടെ 2001 മധ്യത്തോട് കൂടി ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് സ്ലേറ്റര്‍ പുറത്താക്കപ്പെട്ടു. പിന്നീട് ലാംഗര്‍ – ഹെയ്ഡന്‍ കോംബോ അരങ്ങ് വാണതോടെ സ്ലേറ്റര്‍ക്ക് പിന്നീട് തിരിച്ച് വരാന്‍ കഴിഞ്ഞതുമില്ല. ഇന്നലെ മൈക്കിള്‍ സ്ലേറ്ററുടെ 53-മത് ജന്മദിനമായിരുന്നു.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍