ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ പരിശീലകന്‍ ആര്?; നിര്‍ദ്ദേശിച്ച് ഇന്ത്യയ്ക്ക് ട20 ലോകകപ്പ് നേടിത്തന്ന കോച്ച്

പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡ് 2024 ലെ ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയും. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരയിലുള്ള താരം. ഐപിഎല്‍ 2024-ല്‍ കെകെആറിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു.

മിക്ക മുന്‍ താരങ്ങളും രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ പിന്തുണച്ചിട്ടുണ്ട്. കുട്ടി ക്രിക്കറ്റിന്റെ ഉദ്ഘാടന പതിപ്പില്‍ എംഎസ് ധോണിയുടെ ടീമിനെ ചരിത്രപരമായ കിരീടത്തിലേക്ക് നയിച്ച ഇന്ത്യന്‍ മുന്‍ കോച്ച് ലാല്‍ചന്ദ് രാജ്പുത്തും ഗംഭീര്‍ അടുത്ത മുഖ്യ പരിശീലകനാകണമെന്ന പ്രതീക്ഷ പങ്കുവെച്ചു.

ഗംഭീര്‍ ബുദ്ധിയില്ലാത്ത കോമാളിയായ പരിശീലകനല്ല. കളിക്കാരനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളവനും മത്സരത്തെ നന്നായി മനസിലാക്കാന്‍ കഴിവുള്ളവനുമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയപ്പോള്‍ എന്തുണ്ടായി എന്ന് എല്ലാവരും കണ്ടതാണ്. അവസാന സീസണിലെ അതേ ടീമായിരുന്നു കെകെആര്‍. ഗംഭീര്‍ വന്നതോടെ ഈ ടീമിലുണ്ടായ മാറ്റം എന്താണെന്ന് നോക്കുക. തന്ത്രപരമായി നീങ്ങാന്‍ കഴിവുള്ളവനാണ് ഗംഭീര്‍.

അവന്‍ ലോകകപ്പ് നേടി അനൂഭവസമ്പത്തുള്ള താരമാണ്. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരവുമാണ്. അത് പരിശീലകനെന്ന നിലയിലേക്കെത്തുമ്പോള്‍ അവന്റെ മൂല്യമുയര്‍ത്തുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ പരിശീലകന്‍. അന്തിമ തീരുമാനം ബിസിസി ഐയുടെ കൈയിലാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ അവന് കഴിവുണ്ട്- ലാല്‍ചന്ദ് പറഞ്ഞു.

2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഗൗതം ഗംഭീറിന്റെ ഗ്രാഫ് കുതിച്ചുയര്‍ന്നു. മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആയിരുന്നുവെങ്കിലും, കെകെആര്‍ ഉപദേശകനായ ഗംഭീര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഗംഭീറിനെ സംബന്ധിച്ചിടത്തോളം ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരമാണ് പരമമായ ബഹുമതി.

Latest Stories

പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!

'വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്കുള്ളതല്ല'; മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന് സമസ്ത മുഖപത്രം സുപ്രഭാതം

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി