ധോണിയോ സാഹയോ കാര്‍ത്തിക്കോ ?; കേമന്‍ ആരെന്ന് അറിയിച്ച് അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ ദീര്‍ഘകാലമായി സേവിക്കുന്ന താരമാണ് ഓഫ് സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍. തമിഴ്‌നാടിനുവേണ്ടിയും ഇന്ത്യക്കായും കളിക്കുമ്പോള്‍ പല വിക്കറ്റ് കീപ്പര്‍മാരും അശ്വിന്റെ സഹ താരങ്ങളായിട്ടുണ്ട്. അവരില്‍ എം.എസ്. ധോണിയാണോ വൃദ്ധിമാന്‍ സാഹയാണോ ദിനേശ് കാര്‍ത്തിക്കാണോ കേമനെന്ന് പറയുകയാണ് അശ്വിന്‍.

ധോണി, സാഹ, കാര്‍ത്തിക്ക് എന്ന ക്രമത്തില്‍ ഞാന്‍ ഉത്തരം നല്‍കുന്നു. ഇവരെ മൂന്നുപേരെയും വേര്‍തിരിക്കുക പ്രയാസകരം. എന്നാല്‍ ധോണിയാണ് ഏറ്റവും കേമന്‍. ധോണി പിഴവ് വരുത്തുന്നത് വിരളം- അശ്വിന്‍ പറഞ്ഞു.

തമിഴ്‌നാടിനുവേണ്ടി ദിനേശ് കാര്‍ത്തിക്കിനൊപ്പം ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദിച്ചാല്‍ ധോണിയെന്നു ഞാന്‍ മറുപടി നല്‍കും. ധോണി സ്റ്റംപിന് പിന്നിലുള്ളപ്പോള്‍ പ്രയാസകരമായ പുറത്താക്കലുകള്‍പോലും അനായാസമെന്നു തോന്നിയിട്ടുണ്ട്.

ചെന്നൈയിലെ ഒരു ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ എഡ് കോവനെ ഔട്ടാക്കിയത് ഓര്‍ക്കുന്നു. ക്രീസിന് പുറത്തേക്കു ചാടിയിറങ്ങിയ കോവനെ ധോണി സ്റ്റംപ് ചെയ്തു. പന്ത് ടേണ്‍ ചെയ്തിരുന്നില്ല. പക്ഷേ, ബൗണ്‍സ് ചെയ്തു. പക്ഷേ, ആ ബോള്‍ ധോണി കളക്ട് ചെയ്തു. സ്റ്റംപിംഗ് ആയാലും റണ്ണൗട്ടും ക്യാച്ചുമായാലും ധോണി പിഴവുവരുത്തുന്നത് വിരളമായേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ