വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമന്‍ ആര്?; തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന പേരില്‍ ഏറെ പ്രശംസ നേടിയ ഇതിഹാസ താരം. ആ ഗില്‍ക്രിസ്റ്റിന്റെ കണ്ണില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരായിരിക്കും. ഗില്‍ക്രിസ്റ്റ് തന്നെ അതിന് ഒരു അഭിമുഖത്തില്‍ ഉത്തരം നല്‍കുകയുണ്ടായി.

ഇന്ത്യന്‍ മുന്‍നായകന്‍ എം.എസ് ധോണിയാണ് ഗില്‍ക്രിസ്റ്റ് കാഴ്ചപ്പാടില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമന്‍. “ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണി തന്നെയായിരിക്കണം. ധോണി കഴിഞ്ഞാല്‍ കുമാര്‍ സംഗക്കാരയെ പരിഗണിക്കാം. പിന്നെ ബ്രണ്ടന്‍ മക്കല്ലം. നിര്‍ഭാഗ്യവശാല്‍ കണ്ണിനേറ്റ പരിക്ക് മാര്‍ക്ക് ബൗച്ചറിന്റെ കരിയറിനെ ബാധിച്ചു. എങ്കില്‍ക്കൂടി മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ സംഘമാണിത്.”

MS Dhoni

ധോണിയുടെ കരിയറിലെ വളര്‍ച്ച ഏറെ ഇഷ്ടത്തോടെ കണ്ടുനിന്ന ഒരാളാണ് ഞാന്‍. ഇന്ത്യ പോലെ ക്രിക്കറ്റിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു രാജ്യത്തു നിന്ന് വന്ന് പ്രശസ്തിയിലേക്കുള്ള ആ ഉയര്‍ച്ച അഭിനന്ദനീയമാണ്. കളത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന അസാധാരണമായ ശാന്തത നേരിട്ടു കണ്ടിട്ടുണ്ട്. കളത്തിനു പുറത്തും ധോണി ശാന്തനാണ്. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു.” ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Read more

സ്റ്റമ്പിംഗിന്റ എണ്ണത്തില്‍ ധോണിയാണ് മുന്നില്‍ ധോണിയുടെ പേരില്‍ 634 ക്യാച്ചുകളും 195 സ്റ്റമ്പിംഗുകളുമുണ്ട്. ഏറ്റവും കൂടുതല്‍ പുറത്താക്കലുകളില്‍ പങ്കാളിയായ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ധോണി. മാര്‍ക്ക് ബൗച്ചറും ഗില്‍ക്രിസ്റ്റുമാണ് ധോണിയ്ക്ക് മുന്നിലുള്ളവര്‍.