രവീന്ദ്ര ജഡേജയ്ക്ക് നായകനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും അവസരം നല്‍കണമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഐപിഎല്‍ 2022 ലെ സിഎസ്‌കെ ടീമിന്റെ ക്യാപ്റ്റനായി സ്റ്റാര്‍ ഓള്‍റൗണ്ടറെ നിയമിച്ചിരുന്നു. എന്നാല്‍ 34-കാരന് ശരിക്കും മതിപ്പുളവാക്കാന്‍ കഴിയാത്തതിനാല്‍ സീസണിന്റെ പകുതിക്ക്‌വെച്ച് റോളില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇതോടെ എംഎസ് ധോണി വീണ്ടും നടപടികളുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
ഞാന്‍ രവീന്ദ്ര ജഡേജയ്ക്ക് മറ്റൊരു അവസരം കൂടി നല്‍കും. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമായിരുന്നില്ല. നായകസ്ഥാനം അത്ര എളുപ്പമല്ല. കഴിഞ്ഞ തവണ അദ്ദേഹം അത് കഠിനമായി കരുതിയിരിക്കാം, ഇപ്പോള്‍ അവന്‍ പരിചയസമ്പന്നനാണ്.
ഞാന്‍ രവി ജഡേജയ്ക്ക് ക്യാപ്റ്റന്‍സിയില്‍ വീണ്ടും അവസരം നല്‍കും. ഞാന്‍ ഋതുരാജ് ഗെയ്ക്വാദിനെ വൈസ് ക്യാപ്റ്റന്‍ ആക്കും. അതുവഴി നിങ്ങള്‍ക്കത് ഭാവിയില്‍ പ്രയോജനപ്പെടും. ജഡേജയ്ക്ക് ഇപ്പോള്‍ 30 അല്ലെങ്കില്‍ 31 വയസ്സുണ്ട്, അതിനാല്‍ ഋതുരാജിനെ ഉയര്‍ത്തികൊണ്ടുവരുന്നതിലൂടെ നിങ്ങള്‍ നിങ്ങളുടെ പിന്തുടര്‍ച്ചാവകാശം കെട്ടിപ്പടുക്കുകയാണ്- ഗാവസ്‌കര്‍ പറഞ്ഞു.
നിലവിലെ സീസണോടെ ധോണി ഐപിഎല്‍ അവസാനിക്കുമെന്നാണ് കരുതേണ്ടത്. മറിച്ചാണെങ്കിലും താരത്തിന് നായകസ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമുണ്ടാകുമോ എന്നതൊരു ചോദ്യമാണ്. എന്നിരുന്നാലും നിലവില്‍ ധോണിയ്ക്ക് കീഴില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്.