പഞ്ചാബ് കിംഗ്സിനെതിരെ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഓപ്പണറായി ഉയർത്താനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, സ്ഥിരം ഓപ്പണർ ജോസ് ബട്ട്ലർ ക്യാച്ച് എടുക്കുന്നതിനിടെ വിരലിന് പരിക്കേറ്റതോടെയാണ് മാനേജ്‌മന്റ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
പഞ്ചാബ് കിംഗ്‌സ് ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ഷാരൂഖ് ഖാനെ പുറത്താക്കാൻ ഒരു തകർപ്പൻ ക്യാച്ച് എടുത്തതിന് ശേഷമാണ് ബട്ട്‌ലറിന് പരിക്കേറ്റത്. ക്യാച്ച് എടുത്ത ശേഷം അദ്ദേഹം പിച്ചിൽ നിന്ന് പുറത്തേക്ക് പോവുക ആയിരുന്നു. രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ ബാറ്റ് ചെയ്യാൻ അദ്ദേഹം തയ്യാറായില്ലെന്ന് തോന്നുന്നു. പഞ്ചാബ് കിംഗ്സിനെതിരെ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഓപ്പണറായി ഉയർത്താനുള്ള തീരുമാനത്തെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ന്യായീകരിച്ചു. ക്യാച്ച് എടുക്കുന്നതിനിടെ സ്ഥിരം ഓപ്പണർ ജോസ് ബട്ട്‌ലറുടെ വിരലിന് പരിക്കേറ്റിരുന്നു.
മത്സരത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയിൽ നിൽക്കുന്ന സംഘമാണ് രാജസ്ഥാൻ . ടീം കോമ്പിനേഷനിലും എടുക്കുന്ന തീരുമാനങ്ങളും പാളിയില്ലെങ്കിൽ അവർ കപ്പ് എടുക്കും എന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. എന്നാൽ എടുത്ത തീരുമാനം തെറ്റിയപ്പോൾ ഈ സീസണിലെ രണ്ടാം മത്സരത്തിൽ മറ്റൊരു മികച്ച ടീമായ പഞ്ചാബിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 187 റൺസിന് പുറത്തായി. ഫലം, പഞ്ചാബിന് 5 റൺസിന്റെ ആവേശ ജയം .
അശ്വിൻ ജയ്‌സ്വാളിന് ഒപ്പം ഓപ്പണറായി അശ്വിൻ ഇറങ്ങിയതിനെക്കുറിച്ച് സഞ്ജു പറയുന്നത് ഇങ്ങനെ- “ഇതൊരു ഉയർന്ന സ്‌കോറിംഗ് വേദിയാണ്, പക്ഷേ അവർക്ക് ലഭിച്ച പവർപ്ലേ സ്റ്റാർട്ടിന് ശേഷം ഞങ്ങൾ അവർ 200 കടക്കുന്നതിൽ നിന്ന് തടയാൻ നല്ല ജോലി ചെയ്തു . അശ്വിനെ ഇറക്കിയതിൽ തെറ്റ് പറ്റിയിട്ടില്ല, ജോസ് ബട്ട്ലർ ഫിറ്റ് ആയിരുന്നില്ല. ക്യാച്ചിന് എടുത്ത ശേഷം പറ്റിയ പരിക്കിൽ ശേഷം വിരലിന് തുന്നലുകൾ ഇടുകയായിരുന്നു. പടിക്കലിനെ ഓപ്പണർ ആക്കാതിരുനാട് മധ്യ ഓവറുകളിൽ അവരുടെ സ്പിന്നറുമാരെ നേരിടാൻ ഞങ്ങൾക്ക് ഒരു ഇടംകൈയനെ ആവശ്യം ഉള്ളതുകൊണ്ട് ആയിരുന്നു.”
ബാംഗ്ലൂരിൽ കളിക്കുന്ന കാലത്ത് ഓപ്പണറായി ഇറങ്ങിയ പടിക്കലിനെ ഇന്നലെ ആ സ്ഥാനത്ത് ഇറക്കാത്ത തീരുമാനം പലരും ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തട്ടിമുട്ടിയുള്ള മോശം ബാറ്റിങ്ങാണ് അവസാനം രാജസ്ഥാന് പാരയായത്.