ഈ വർഷം നടക്കാൻ പോകുന്ന ഐപിഎല്ലിൽ മിക്ക ടീമുകളും അവരുടെ ക്യാപ്റ്റൻ ആരായിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആർസിബിയുടെ നായകനായി ആര് വരും എന്ന ചോദ്യമാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചിരുന്നത്. ഇത്തവണത്തെ റീടെൻഷൻ ലിസ്റ്റിലും, മെഗാ താരലേലത്തിൽ തിരഞ്ഞെടുത്ത താരങ്ങളെ വെച്ച് നോക്കുമ്പോൾ വിരാട് കോഹ്ലി തന്നെ വീണ്ടും നായക സ്ഥാനം ഏറ്റെടുക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഔദ്യോഗീക പ്രഖ്യാപനം ടീം ഇത് വരെ നടത്തിയിട്ടില്ല.
എന്നാൽ ആർസിബിയുടെ നായക സ്ഥാനത്തെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകനായ ആന്‍ഡി ഫ്‌ളവര്‍. വിരാട് കോഹ്ലി നായകനാകുന്ന കാര്യത്തിൽ ഇത് വരെ ഉറപ്പ് പറയാറായിട്ടില്ല എന്നും, അതുമയുള്ള ചർച്ച ഇത് വരെ ആരംഭിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ആന്‍ഡി ഫ്‌ളവര്‍ പറയുന്നത് ഇങ്ങനെ:
” എന്താവും വരാനുള്ളതെന്നറിയാന്‍ നിങ്ങള്‍ കാത്തിരിക്കണം. പുതിയൊരു തുടക്കത്തിലേക്കാണ് പോകുന്നത്. മൂന്ന് വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ഇപ്പോഴുള്ളത്. നിലവിലെ നിങ്ങളുടെ കാത്തിരിപ്പ് വെറുതെയാവില്ലെന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് എന്നോട് എന്തും ചോദിക്കാം.
വിരാട് നായകനാണ് എന്നൊക്കെ വാർത്തകൾ പരക്കുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റനുമായി ബന്ധപ്പെട്ടുള്ള ആശയ വിനിമയം ഇതുവരെ ആരംഭിച്ചിട്ടില്ല” ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.