വെള്ളിയാഴ്ച (ജൂലൈ 29) ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 യിൽ ഇന്ത്യയുടെ ടീം സെലക്ഷനെക്കുറിച്ചുള്ള പ്രതികരണവും രൂക്ഷവിമർശനവുമായി ഇന്ത്യയുടെ മുൻ താരം വെങ്കിടേഷ് പ്രസാദ്.
ഫോമിലുള്ള ദീപക് ഹൂഡയ്ക്കും ഇഷാൻ കിഷനും മുന്നിൽ ശ്രേയസ് അയ്യരെയാണ് മെൻ ഇൻ ബ്ലൂ പരമ്പര ഇന്നലത്തെ മത്സരത്തിൽ തിരഞ്ഞെടുത്തത്. കെ.എൽ രാഹുലിന് പകരം ടീമിലെത്തിയ സഞ്ജുവിനെ ഉൾപെടുത്താത്തതിനും പ്രസാദ് വിമർശനം ഉയർന്നു.
ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പുമായി ശരിയായ ബാലൻസ് കണ്ടെത്തുന്നതിന് മാനേജ്മെന്റ് പ്രവർത്തിക്കണമെന്ന് മുൻ ഫാസ്റ്റ് ബൗളർ ഉദ്ധരിച്ചു. വെങ്കിടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
” ടി20 ലോകകപ്പ് അടുത്തിരിക്കെ ബിസിസിഐ നല്ല രീതിയിൽ ശ്രദ്ധിക്കണം. സഞ്ജു സാംസണും ഹൂഡയും ഇഷാൻ കിഷനും ടീമിലുണ്ടെങ്കിൽ ടി20 ക്രിക്കറ്റിൽ ശ്രേയസ് അയ്യരെ എന്തിന് ടീമിലെടുത്തു എന്ന് മനസിലാകുന്നില്ല . വിരാട്, രോഹിത്, രാഹുൽ എന്നിവരോടൊപ്പം കൃത്യമായ ഇലവൻ പരീക്ഷിക്കേണ്ടതുണ്ട്.”
“അദ്ദേഹം 50 ഓവർ ക്രിക്കറ്റിൽ മിടുക്കനാണ്. ടി20 ക്രിക്കറ്റിൽ, സഞ്ജു ഉൾപ്പെടെ ഉള്ള കളിക്കാർ ഇപ്പോൾ ഉണ്ട്. ടി20യ്‌ക്ക് വേണ്ടി ശ്രേയസ് തന്റെ കഴിവുകളിൽ കഠിനാധ്വാനം ചെയ്യേണ്ടിവരും,” മുൻ ക്രിക്കറ്റ് താരം എഴുതി.