ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരനാവുന്നത് ആര്?; പ്രവചിച്ച് ഗ്രെഗ് ചാപ്പല്‍

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം ആരായിരിക്കും എന്ന് പ്രവചിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകനും ഓസീസ് താരവുമായ ഗ്രെഗ് ചാപ്പല്‍. വിരാട് കോഹ്‌ലിയായിരിക്കും ഇത്തവണ ഇന്ത്യന്‍ നിരയില്‍ താരമാവുക എന്ന് ചാപ്പല്‍ പറഞ്ഞു.

ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ ഇറങ്ങുക ഫേവറൈറ്റുകളായിട്ടായിരിക്കും. രോഹിത് ശര്‍മ്മയ്ക്കും രാഹുല്‍ ദ്രാവിഡിനും കീഴില്‍ മികച്ച ടീമാണ് ഇന്ത്യ. ഇതിനാല്‍ കപ്പ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഒരു ടൂര്‍ണമെന്റ് ജയിക്കുക അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് മുകളില്‍ വലിയ സമ്മര്‍ദമുണ്ടാകും എന്നതില്‍ സംശയമില്ല. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മികച്ച ടീമാണ്.

ലോകകപ്പില്‍ വിരാട് കോഹ്‌ലി ടീം ഇന്ത്യക്കായി ഏറെ റണ്‍സ് കണ്ടെത്തും. ടൂര്‍ണമെന്റില്‍ ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായക സ്വാധീനം ചൊലുത്താന്‍ പോകുന്ന താരം കോഹ്‌ലിയാണ്. കോഹ്‌ലിക്ക് പുറമെ ശുഭ്മാന്‍ ഗില്ലും ഏറെ റണ്‍സ് കണ്ടെത്തും എന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉചിതനായ ബാറ്ററാണ് അദേഹം. അതിനാല്‍ ഗില്ലിന്റെ കാര്യത്തില്‍ ടീമിന് ആശങ്കപ്പെടാനില്ല.

പരിക്കിന്റെ ആശങ്കകളില്ലാതെ മാനസികമായി കരുത്തനാണെങ്കില്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യക്കായി ഗംഭീര പ്രകടനം പുറത്തെടുക്കും. കോഹ്‌ലിയും സ്റ്റീവ് സ്മിത്തുമാണ് ഏറ്റവും മികച്ച ഓള്‍ഫോര്‍മാറ്റ് ബാറ്റര്‍മാര്‍- ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!