ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരന്‍ ആരായിരിക്കും?, പ്രവചിച്ച് ജാക്ക് കാലിസ്

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ റണ്‍വേട്ടക്കാരന്‍ ആരായിരിക്കും എന്നതില്‍ പ്രവചനവുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ട്‌ലറാവും ഇന്ത്യന്‍ ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടും എന്നാണ് കാലിസിന്റെ പ്രവചനം.

ഇന്ത്യന്‍ നായകനും കഴിഞ്ഞ ലോകകപ്പിലെ ടോപ് സ്‌കോററുമായ രോഹിത് ശര്‍മ്മയെയും ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെയും പിന്തള്ളിയാണ് കാലിസ് ബട്ട്‌ലറെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

2019 ഏകദിന ലോകകപ്പില്‍ 9 കളിയില്‍നിന്ന് അഞ്ച് സെഞ്ച്വറികളോടെ 648 റണ്‍സായിരുന്നു രോഹിത് അടിച്ചെടുത്തത്. 10 മത്സരത്തില്‍ മൂന്ന് ശതകങ്ങളോടെ 647 റണ്‍സ് കണ്ടെത്തിയ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു തൊട്ടുപിന്നില്‍.

ലോകകപ്പില്‍ 9 കളിയില്‍നിന്ന് 443 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. 11 മത്സരങ്ങളില്‍ 312 റണ്‍സാണ് ബട്‌ലര്‍ അന്ന് നേടിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം