ഹാവൂ, രണ്ടാം ദിവസം അവസാനിച്ചു; കിവീസ് ഡ്രൈവിംഗ് സീറ്റിൽ; ഇന്ത്യ ബാക്ക്‌ഫുട്ടിൽ

ന്യുസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നിരാശ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ 46 റൺസിന് ഓൾ ഔട്ട് ആക്കി ന്യുസിലാൻഡ് ബോളർമാർ. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഇത്. കൂടാതെ സ്വന്തം മണ്ണിൽ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറും. രണ്ടാം ദിനം അവസാനിച്ചപ്പോൾ ന്യുസിലാൻഡ് 180/3 എന്ന നിലയിലാണ്. ലീഡ് സ്കോർ 134 റൺസ്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ കിവി ബോളർമാർ തങ്ങളുടെ വിക്കറ്റ് വേട്ട ആരംഭിച്ചത് 2 റൺ എടുത്ത രോഹിത്തിനെ പുറത്താക്കിയാണ്. തൊട്ടുപിന്നാലെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്‌ലി റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ സർഫ്രാസും പൂജ്യനായി തന്നെ മടങ്ങി. ശേഷം ജയ്‌സ്വാളും പന്തും ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും 13 റൺ എടുത്ത് ജയ്‌സ്വാൾ മടങ്ങിയതോടെയാ പ്രതീക്ഷയും പോയി.

ടീമിന് വേണ്ടി 20 റൺസ് എടുത്ത വിക്കറ്റ് കീപ്പർ റിഷബ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. തൊട്ടുപിന്നാലെ ക്രീസിൽ എത്തിയ രാഹുലും അതിന് ശേഷം എത്തിയ ജഡേജയും പൂജ്യനായി മടങ്ങി. ലഞ്ച് ബ്രേക്ക് ഇടവേളക്ക് ശേഷമെത്തിയപ്പോൾ ആദ്യ പന്തിൽ തന്നെ അശ്വിനും പൂജ്യനായി മടങ്ങി. ഇതോടെ പൂജ്യനായി മടങ്ങുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റർ ആയി താരം മാറി. ന്യുസിലാൻഡിന് വേണ്ടി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകളും, വിൽ റൂർക്ക് നാല് വിക്കറ്റുകളും, ടിം സൗധി ഒരു വിക്കറ്റും സ്വന്തമാക്കി.

മോശമായ ബാറ്റിംഗ് മാത്രമല്ല ഇന്ത്യൻ ബോളിങ് യൂണിറ്റിനും മികച്ച രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം മാത്രമാണ് നേടിയത്. ഗംഭീര തിരിച്ച് വരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍