ആ സമയം ആര് ടീമിന്റെ നായകൻ ആയാലും എന്റെ ഈ ഉപദേശം സ്വീകരിക്കണം, ഇങ്ങനെ ചെയ്താൽ ലോക കപ്പ് കിട്ടും; ഉപദേശവുമായി അശ്വിൻ

സ്വന്തം മണ്ണിലെ മികച്ച റെക്കോർഡ് കണക്കിലെടുത്ത് 2023 ഏകദിന ലോകകപ്പ് നേടാനുള്ള കഴിവ് ടീം ഇന്ത്യക്കുണ്ടെന്ന് മുതിർന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പറയുന്നു. ഈ വർഷം അവസാനമാന് ഇനിയ ഒരുപാട് പ്രതീക്ഷ വെക്കുന്ന വലിയ ടൂർണമെന്റ് നടക്കുന്നത്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് എംഎസ് ധോണിയുടെ നേതൃത്വത്തിൽ 2011-ൽ ഇന്ത്യ സ്വന്തം തട്ടകത്തിൽ നടന്ന ഏകദിന ലോകകപ്പ് നേടി. ഹോം ഏകദിനത്തിലെ മികച്ച റെക്കോർഡ് കണക്കിലെടുത്ത് രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും ഐസിസി ഇവന്റ് വിജയിക്കാനുള്ള മികച്ച അവസരമുണ്ടെന്ന് അശ്വിൻ വിശ്വസിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ സംസാരിക്കവെ ഓഫ് സ്പിന്നർ പറഞ്ഞു:

“ഇന്ത്യയുടെ ഹോം റെക്കോർഡ് 14-4 ആണ് [2019 ലോകകപ്പ് മുതൽ], ഇത് ഇന്ത്യയിൽ 78 മുതൽ 80 ശതമാനം വിജയ റെക്കോർഡാണ്. ഈ 18 ഏകദിനങ്ങളും ഓരോ തവണയും വ്യത്യസ്ത വേദികളിൽ (14 വേദികളിൽ) നടന്നിട്ടുണ്ട്.” ചെന്നൈ, മുംബൈ, പൂനെ, ലഖ്‌നൗ എന്നിവിടങ്ങളിലാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്തപ്പോൾ ജയിക്കുമെന്ന് ഉറപ്പുള്ള സ്കോർ പടുത്തുയർത്താൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ ടോസ് കിട്ടിയാൽ ആദ്യം ബാറ്റ് ചെയ്യുക.”

2019 ലോകകപ്പ് കഴിഞ്ഞതിന് ശേഷമുള്ള ഇന്ത്യയുടെ ഏകദിന ഹോം റെക്കോർഡ് വളരെ ശ്രദ്ധേയമാണ്, അശ്വിൻ തുടർന്നു. “വെസ്റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിങ്ങനെ ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ ടീമുകൾക്കെതിരെയും ഇന്ത്യ വിജയിച്ചു. ശ്രീലങ്കക്ക് എതിരെയുള്ള പരമ്പര ജയിച്ചത് കൊണ്ട് ആയില്ല, കിവീസിനെതിരെ ജയിച്ചാൽ കൃത്യം അറിയാം ഇന്ത്യയുടെ സ്ഥാനം.”

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്