ആര് പരിശീലകനായി വന്നാലും അവനെ നന്നായി നോക്കിക്കോളണം, അദ്ദേഹത്തെ പോലെ ഒരു മിടുക്കനെ നശിപ്പിക്കരുത്; ഗംഭീറിനും ടീമിനും ഉപദേശവുമായി പരാസ് മാംബ്രെ

പുതിയ കോച്ചിംഗ് സ്റ്റാഫിന് മുഹമ്മദ് ഷമിയുമായി ഭാവിയിലേക്കുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നത് നിർണായകമാണെന്ന് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ . വലംകൈയ്യൻ പേസർ അവസാനമായി കളിച്ചത് 2023 ഏകദിന ലോകകപ്പിലാണ്. ആ ടൂർണമെന്റിൽ തകർപ്പൻ പ്രകടനം നടത്തിയ താരത്തിന് കണങ്കാലിന് പരിക്കേറ്റിരുന്നു. അവിടെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശേഷം 2024 ലെ ഇന്ത്യൻ പ്രീമിയർ അദ്ദേഹത്തിന് നഷ്ടമായി.

2025 ചാമ്പ്യൻസ് ട്രോഫിയും തുടർച്ചയായ മൂന്നാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലും വരാനിരിക്കുന്ന മാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടീം ഇന്ത്യയുടെ ദീർഘകാല ഫോർമാറ്റ് പ്ലാനുകളിൽ ഷമി ഇപ്പോഴും പ്രധാന ഘടകമായി തുടരുന്നു. 2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും സ്ഥാനം ഒഴിയുമ്പോൾ ഇനി ഷമിയുടെ ഭാവി പുതിയ പരിശീലകരുടെ അടുത്ത് ആണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.

“ഷമിയോട് സ്റ്റാഫ് സംസാരിച്ച് അവൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തണം. അവൻ ഇപ്പോൾ ചെറുപ്പമല്ല, അതിനാൽ അവൻ എവിടെയാണ് ചേരുന്നത്, എത്ര വർഷം കളിക്കാൻ അവൻ ആഗ്രഹിക്കുന്നു? ഞങ്ങൾ അവനെ എങ്ങനെ സമർത്ഥമായി ഉപയോഗിക്കും? ആരായാലും എനിക്ക് ഉറപ്പുണ്ട്. ഗൗതിക്കൊപ്പം വരുന്നവർ ഷമിയെ മികച്ചതാക്കും.” മാംബ്രെ ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ടെസ്റ്റാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമെങ്കിൽ, ഓസ്‌ട്രേലിയയിലെ പരമ്പരയിൽ അദ്ദേഹം മികച്ച ഫോമിലാണെന്ന് ഉറപ്പാക്കുക. എന്നിരുന്നാലും, ഷമി ആഗ്രഹിക്കുന്നതും അവൻ്റെ ശരീരം പറയുന്നതും പരമപ്രധാനമാണ്. പക്ഷേ, ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് കുറച്ച് ക്രിക്കറ്റ് ആവശ്യമാണ്. ഒരു നീണ്ട ഇടവേള അവന് ഉണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ഷമി ടെസ്റ്റ് ഫോർമാറ്റിൽ ആയിരിക്കും ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് കരുതാം.

Latest Stories

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ