നീ എന്തിനാണ് ചെക്കാ ആവശ്യമില്ലാത്ത വിഷയത്തിൽ തലയിടാൻ നോക്കുന്നെ, അവനെ ചൊറിഞ്ഞത് അപകടം ആണെന്ന് മനസിലാക്കുനുള്ള ബോധം ഇല്ലേ നിനക്ക്; യുവതാരത്തിനെതിരെ റിക്കി പോണ്ടിങ്

ജസ്പ്രീത് ബുംറയും ഉസ്മാൻ ഖവാജയും തമ്മിലുള്ള വാക്കുതർക്കത്തിൽ ഇടപെട്ടതിന് സാം കോൺസ്റ്റാസിനെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന അവസാന ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഓസ്‌ട്രേലിയൻ ഇന്നിങ്സിലെ അവസാന ഓവറിൽ സമയം പാഴാക്കുന്നതിനെത്തുടർന്ന് ബുംറയും ഖവാജയും പരസ്പരം വാക്കുകൾ കൈമാറുക ആയിരുന്നു.

ബുംറയുടെ ഓവർ ഇന്നലത്തെ ദിവസനത്തെ അവസാനത്തേതാണെന്ന് ഉറപ്പാക്കാൻ കോൺസ്റ്റാസിൻ്റെയും ഖവാജയുടെയും സമയം പാഴാക്കുന്ന തന്ത്രങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഇടപെട്ടു. തൻ്റെ ബൗളിംഗ് റണ്ണപ്പിൻ്റെ മധ്യത്തിൽ തന്നെ ഖവാജ തടഞ്ഞപ്പോൾ സ്റ്റാൻഡ്-ഇൻ ഇന്ത്യൻ നായകൻ ബുംറ തന്റെ നിരസം കൃത്യമായി തന്നെ അറിയിച്ചു

ഇരുവരും സംസാരിക്കുമ്പോൾ കോൺസ്റ്റാസ് ഇന്ത്യൻ പേസറോട് എന്തോ ദേഷ്യപ്പെട്ട് സംസാരിച്ചതോടെ വിഷയം മറ്റൊരു തലത്തിൽ എത്തി. അമ്പയർമാർക്ക് ഇടപെട്ട് അവരെ രണ്ട് പേരെയും തടയേണ്ടതായി വന്നു. ഇതോടെ ബുംറ ചാർജായി. അവസാന പന്തിൽ ഖവാജയെ മടക്കിയ അദ്ദേഹം തൊട്ടുപിന്നാലെ ആഘോഷവുമായി കോൺസ്റ്റാസിന് നേരെ പാഞ്ഞടുക്ക ആയിരുന്നു.

താൻ ഒരിക്കലും സമയം പാഴാക്കുന്ന തന്ത്രങ്ങളുടെ ആരാധകനല്ലെന്ന് പോണ്ടിംഗ് അവകാശപ്പെട്ടു. യാഹൂ ന്യൂസിലൂടെ അദ്ദേഹം 7 ക്രിക്കറ്റിനോട് പറഞ്ഞു:

“അത്തരത്തിലുള്ള ക്രിക്കറ്റ് കളിക്കാൻ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല,” മുൻ ടെസ്റ്റ് ക്യാപ്റ്റൻ പറഞ്ഞു. ” കാലാകാലങ്ങളിൽ തിരികെ വന്ന് ഇത് നിങ്ങളെ കടിക്കുന്ന അനേകം അവസരം ഉണ്ടായിട്ടുണ്ട്. സമയം പാഴാക്കുനുള്ള തന്ത്രം ഓസ്‌ട്രേലിയക്ക് തന്നെ പാരയായി. ആ കാഴ്ചയാണ് നിങ്ങൾ കണ്ടത്.

വിഷയത്തിൽ സാം കോൺസ്റ്റാസ് ഇടപെടേണ്ട കാര്യമില്ലെന്നും ഓസീസ് ഡ്രെസ്സിംഗ് റൂമിൽ ഇതേക്കുറിച്ച് ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.

“നിങ്ങൾ അസ്വസ്ഥരാകാൻ ആഗ്രഹിക്കാത്ത ഒരാൾ ജസ്പ്രീത് ബുംറയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. “അദ്ദേഹം പന്തെറിയുന്ന രീതിയും പരമ്പരയിൽ ഖവാജയെ ​​അഞ്ച് തവണ പുറത്താക്കിയ വസ്തുതയും നോക്കണം ആയിരുന്നു. കോൺസ്റ്റാസ് ആ വിഷയത്തിൽ സംസാരിക്കാൻ പാടില്ലായിരുന്നു. അത് അദ്ദേഹത്തിൻ്റെ അവസരം ആയിരുന്നില്ല. ഖവാജയും ബുംറയും തമ്മിലായിരുന്നു പ്രശ്നം. മര്യാദക്ക് നിന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. താരം സ്വയം നിയന്ത്രിക്കണം” മുൻ താരം പറഞ്ഞു

അതേസമയം മത്സരത്തിലേക്ക് വന്നാൽ സിഡ്‌നിയിൽ കണ്ടത് ഇന്ത്യൻ ബോളർമാരുടെ താണ്ഡവമാണ്. എറിഞ്ഞ എല്ലാ ബോളർമാരും മികവ് കാണിച്ചപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 181 റൺസിന് പുറത്തായി. ഇന്ത്യക്ക് 4 റൺസിന്റെ ലീഡ്. അരങ്ങേറ്റക്കാരൻ വെബ്സ്റ്റർ 57 റൺ നേടി ടോപ് സ്‌കോറർ ആയപ്പോൾ ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ സിറാജും പ്രസീദ് കൃഷ്ണയും മികവ് കാണിച്ചു.