എന്തിനായിരുന്നു സഞ്ജു അങ്ങനെ ഒരു തീരുമാനം, സഹതാരത്തെ ചതിച്ചെന്ന് പറഞ്ഞ് മലയാളി താരത്തെ കുറ്റപ്പെട്ടുത്തി ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികൾ; സംഭവം ഇങ്ങനെ

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി വന്നവരും പോയവരും എല്ലാം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ടീമിന്റെ ടോപ് സ്‌കോറർ ഹാർദിക് പാണ്ഡ്യ16 പന്തുകളിൽ 5 ഫോറും 2 സിക്സറുകളുമടക്കം 39 റൺസ് നേടി തിളങ്ങിയപ്പോൾ 19 പന്തിൽ 6 ബൗണ്ടറികളുടെ സഹായത്തോടെ 29 റൺ നേടിയ സഞ്ജുവും മോശമാക്കിയില്ല.

സഞ്ജുവിനെ സംബന്ധിച്ച് കിട്ടിയ അവസരം അദ്ദേഹം നന്നായി തന്നെ ഉപയോഗിച്ചു എന്ന് പറയാം. മനോഹരമായ ഷോട്ടുകൾ കളിച്ചുകൊണ്ട് ആരാധകരുടെ മനം നിറക്കുന്ന ഇന്നിംഗ്സ് തന്നെ കളിക്കാൻ മലയാളി താരത്തിന് സാധിച്ചു എന്ന് പറയാം. ഈ മികവ് തുടർന്നാൽ രോഹിത് ഒഴിച്ചിട്ട ഓപ്പണിങ് സിംഹാസനത്തിൽ സഞ്ജു ഉണ്ടാകും എന്നും ഉറപ്പിക്കാം. ബംഗ്ലാദേശ് ഉയർത്തിയ താരതമ്യേന ചെറിയ സ്കോർ പിന്തുടരുമ്പോൾ തന്നെ ഇന്ത്യ ജയം ഉറപ്പിച്ചത് ആയിരുന്നു. ഓപ്പണിങ് ജോഡിയായി സഞ്ജുവിന് ഒപ്പം ഇറങ്ങിയ അഭിഷേക് ശർമ്മ തുടക്കം മുതൽ ആക്രമണ മോഡിൽ ആയിരുന്നു.

മറ്റൊരു വേഗതയേറിയ ബാറ്റിംഗ് പ്രകടനം താരം നടത്തുമെന്ന് കരുതിയ സമയത്ത് ആയിരുന്നു സഞ്ജുവുമൊത്തുള്ള ചെറിയ ആശങ്ക കുഴപ്പത്തിൽ താരം റണ്ണൗട്ടായി മടങ്ങിയത്.ആ പുറത്താക്കലിൽ സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവും ഒരു പരിധി വരെ പങ്ക് വഹിച്ചു എന്ന് പറയാം. അഭിഷേക് ശർമ്മ ഫുള്ള് ഫ്ലോയിൽ നിൽക്കുന്ന സമയം ആയതിനാൽ തന്നെ സഞ്ജുവിനെതിരെ ഒരു വിഭാഗം ആരാധകർ തിരിഞ്ഞിട്ടുണ്ട്.

പേസർ ടസ്‌കിൻ അഹമ്മദെറിഞ്ഞ രണ്ടാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു ഇത്. സഞ്ജുവാണ് സ്‌ട്രൈക്ക് നേരിട്ടത്. ആംഗിൾ ചെയ്ത് അകത്തേക്കു വന്ന ഗുഡ്‌ലെങ്ത് ബോളാണ് ടസ്‌കിൻ പരീക്ഷിച്ചത്. ഷോർട്ട് മിഡ് വിക്കറ്റ് ഏരിയയിലേക്ക് സഞ്ജു ഇതു കളിക്കുകയും ചെയ്തു. സിംഗിളിനായി രണ്ടടി മുന്നോട്ടു വച്ചതിനു ശേഷം അപകടം മനസ്സിലാക്കിയ സഞ്ജു ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. അഭിഷേക് ആകട്ടെ സഞ്ജു ക്രീസിൽ നിന്ന് ഇറങ്ങിയത് കണ്ടപ്പോൾ തന്നെ ക്രീസിൽ നിന്ന് പാതി ദൂരം പിന്നിട്ട് ഇറങ്ങുകയും ചെയ്തു. സഞ്ജു ഇറങ്ങിയില്ല എന്ന് കണ്ടതോടെ ആശങ്കയിലായ അഭിഷേക് തിരികെ നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് ഓടുമ്പോൾ ബംഗ്ലാദേശി താരം തൗഹിദ് റിദോയ് കുറ്റി തെറിപ്പിക്ക് ആയിരുന്നു.

എന്തായാലും സിംഗിളിന് യാതൊരു സാധ്യതയും ഇല്ലാത്ത പന്തിൽ എന്തിനാണ് അങ്ങനെ ഒന്നിന് സഞ്ജു ശ്രമിച്ചതെന്ന് ചോദിച്ച് ആരാധകരിൽ ഒരു വിഭാഗം വന്നിട്ടുണ്ട്.

Latest Stories

ഇത് എന്റെ പുനർജ്ജന്മം, നന്ദി പറയേണ്ടത് ആ താരത്തോട്; മത്സരശേഷം വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ

ഗ്വാളിയോറിലേത് സാമ്പിള്‍ മാത്രം, ഗംഭീര്‍ ആ ഉറപ്പ് നല്‍കി കഴിഞ്ഞു, വൈകാതെ നാം സഞ്ജുവിന്റെ വിശ്വരൂപം കാണും!

സ്‌ക്രിപ്റ്റ് ലോക്ക്ഡ്, മലയാളത്തിലെ ക്ലാസിക് ക്രിമിനല്‍ ഈസ് കമിംഗ് ബാക്ക്; ട്രെന്‍ഡ് ആയി 'ദൃശ്യം 3'

വൈദിക സ്ഥാനത്തുനിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക്; മലയാളിയായ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന് സ്ഥാനക്കയറ്റം നല്‍കി മാര്‍പാപ്പ; പിറന്നത് പുതു ചരിത്രം

'എഡിജിപിയെ മാറ്റിയത് കൃത്യ സമയത്ത്, നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; സിപിഐയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ

സാക്ഷാൽ ഡ്വെയ്ൻ ബ്രാവോക്കും ബ്രെറ്റ് ലീക്കും ആൻറിക് നോർട്ട്ജെക്കും പോലെ സാധിക്കാത്തത്, ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിച്ച് മായങ്ക് യാദവ്; ഇനി ചെക്കൻ ഭരിക്കും നാളുകൾ

അപൂര്‍വമായി വീണുകിട്ടുന്ന അവസരങ്ങളിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകണം, എങ്കിലും പ്രതിഭയില്‍ ആരുടേയും പിന്നിലല്ല

നടന്‍ ടിപി മാധവന്‍ ഗുരുതരാവസ്ഥയില്‍

ജയിക്കാന്‍ ബോളിനേക്കാള്‍ കുറവ് റണ്‍സ് മതിയെന്നിരിക്കെ എന്തിനായിരുന്നു ആ ഷോട്ട്

ബലാല്‍സംഗക്കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും