അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ക്യാപ്റ്റന്‍മാരായിരുന്നപ്പോഴും രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍ എന്നിവര്‍ മുഖ്യപരിശീലകരായിരുന്നപ്പോഴും രവിചന്ദ്രന്‍ അശ്വിനെ വിദേശ ടെസ്റ്റ് മത്സരങ്ങളില്‍ ബെഞ്ചില്‍ ഇരുത്തി. ഇതിഹാസ ക്രിക്കറ്റ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അശ്വിന്റെ പിതാവ് ഇത് ചൂണ്ടിക്കാട്ടി ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനം ഉയര്‍ത്തി.

ഇപ്പോഴിതാ മികച്ച ടീം കോമ്പിനേഷനായി അശ്വിനെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിന് ടീം മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. അദ്ദേഹം ആരുടെയും പേരുകള്‍ എടുത്ത് പറഞ്ഞില്ലെങ്കിലും ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഇന്ത്യ കളിച്ചപ്പോള്‍ അശ്വിന് കഠിനമായ സമയങ്ങളിലൂടെ കടന്നുപോകേണ്ടിവന്നുവെന്ന് പരാമര്‍ശിച്ചു.

ക്രിക്കറ്റ് ഒരു ബാറ്റേഴ്സ് ഗെയിമാണ്. പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡുകള്‍ നേടിയിട്ടും അശ്വിനെ അര്‍ഹിക്കുന്നതുപോലെ പരിഗണിക്കുകയോ അഭിന്ദിക്കുകയോ ചെയ്തില്ല. അദ്ദേഹത്തെ ഇലവനില്‍നിന്ന് പുറത്താക്കാന്‍ ടീം മാനേജ്മെന്റിന് അഞ്ച് ശതമാനം ഒഴികഴിവ് ഉണ്ടായിരുന്നെങ്കിലും, ടീം ബാലന്‍സ് നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അത് ചെയ്തു.

അശ്വിന്‍ ഇല്ലാതെ ഇന്ത്യക്ക് മത്സരങ്ങള്‍ ജയിക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നതിനാല്‍ അശ്വിന്‍ സ്വന്തം തട്ടകത്തില്‍ പകരം വയ്ക്കാനില്ലാത്തവനായിരുന്നു. സെന രാജ്യങ്ങളില്‍ പിച്ചിന്റെ സ്വഭാവവും മറ്റും അദ്ദേഹത്തെ ഒഴിവാക്കാന്‍ ചൂണ്ടിക്കാട്ടപ്പെട്ടെങ്കില്‍ എന്തുകൊണ്ടത് ബാറ്റര്‍മാരുടെ കാര്യത്തില്‍ ബാധകമായില്ല- ഗവാസ്‌കര്‍ ചോദിച്ചു

കഴിഞ്ഞ 14 വര്‍ഷത്തിനിടെ 26 മത്സരങ്ങള്‍ മാത്രമാണ് അശ്വിന്‍ സെന രാജ്യങ്ങളില്‍ കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി 765 വിക്കറ്റുകള്‍ അശ്വിന്‍ നേടിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലാണ് 537 വിക്കറ്റുകളും അശ്വിന്‍ നേടിയത്. കരിയറില്‍ 11 തവണ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും താരം നേടി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം