നീ എന്തിനാ മോനെ ഇത്ര പെട്ടെന്ന് വിരമിച്ചേ, ഫയർ ബ്രാൻഡ് ക്രിക്കറ്റിലൂടെ റാഷിദ് ഖാനെ തകർത്തെറിഞ്ഞ് പഴയ വെടിക്കെട്ട് വീരൻ; വീഡിയോ വൈറൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ലോകമെമ്പാടുമുള്ള വൈറ്റ് ബോൾ ലീഗുകളിൽ കീറോൺ പൊള്ളാർഡ് ഇപ്പോഴും അതിശക്തമായി തുടരുകയാണ്. ദ ഹൺഡ്രഡ് മത്സരത്തിനിടെ റാഷിദ് ഖാനെ പൊള്ളാർഡ് തുടർച്ചയായി അഞ്ച് സിക്‌സറുകൾ പറത്തിയാണ് ലോകത്തിന് മുന്നിൽ തന്റെ ഫയർ ബ്രാൻഡ് ഒന്ന് കൂടി ഉറപ്പിച്ചത്. സതേൺ ബ്രേവിൻ്റെ പൊള്ളാർഡ് ട്രെൻ്റ് റോക്കറ്റ്‌സിൻ്റെ റാഷിദിനെതിരെ ആണ് ആക്രമണം അഴിച്ചുവിട്ടത്. ഓഗസ്റ്റ് 10 ന് സതാംപ്ടണിലെ റോസ് ബൗളിൽ ഒരു പന്ത് ശേഷിക്കെ 127 റൺസ് പിന്തുടരാൻ പൊള്ളാർഡിൻ്റെ പ്രകടനം ടീമിനെ സഹായിച്ചു.

റാഷിദ് തൻ്റെ ആദ്യ 15 പന്തുകളിൽ ഒരു വിക്കറ്റ് മാത്രം വിട്ടുകൊടുത്ത് 10 റൺസ് മാത്രം വഴങ്ങി ശക്തനായി നിലനിൽക്കുക ആയിരുന്നു. 20 പന്തിൽ 49 റൺസ് വേണ്ടിയിരുന്നപ്പോൾ പൊള്ളാർഡ് ഖാൻ്റെ അതുവരെയുള്ള മികച്ച കണക്കുകൾ നശിപ്പിക്കുകയും കളി തൻ്റെ ടീമിന് അനുകൂലമാക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ വമ്പൻ അടി കളി ടീമിന് അനുകൂലമാക്കി.

എന്നാൽ പൊള്ളാർഡിന് തൻ്റെ ടീമിൽ വലിയ മതിപ്പുണ്ടായില്ല. “ഇനിയും ഇത്തരമൊരു അവസ്ഥയിലേക്ക് നമ്മൾ എത്തില്ലെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.

റാഷിദ് ഖാനെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ. “ഞാൻ അവനെതിരെ ഒരുപാട് കളിച്ചിട്ടുണ്ട്, അവൻ്റെ ലൈനിനെയും ലെങ്തിനെയും കുറിച്ച് എനിക്കറിയാം. ഞാൻ എന്നെത്തന്നെ പിന്താങ്ങി, ഫലം ലഭിച്ചു. എന്നാൽ റാഷിദ് ലോകോത്തര ബൗളറാണ്. ഞങ്ങൾ പരസ്പരം ഒരുപാട് ഏറ്റുമുട്ടിയിട്ടുണ്ട് ”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ