ഇന്ത്യൻ സൂപ്പർ താരവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മുൻ നായകനുമായ വിരാട് കോഹ്‌ലിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം പതിപ്പിന് മുന്നോടിയായി, അദ്ദേഹത്തിന്റെ പുതു സ്റ്റൈലിഷ് ലൂക്ക് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പ്രമുഖ സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കിം തന്റെ ഇൻസ്റ്റാഗ്രാം ഫീഡിൽ കോഹ്‌ലിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. കോഹ്‌ലിയുടെ നാല് സൈഡിൽ നിന്നുള്ള ചിത്രങ്ങളാണ് ആലിം സ്ലൈഡ് ചിത്രങ്ങളായി പങ്കുവെച്ചിരിക്കുന്നത്. ഇത് ബോളിവുഡും ഹോളിവുഡും അല്ലെന്നും ഇത് കോഹ്‌ലിവുഡ് ആണെന്നുമാണ് ആളുകൾ കമെന്റായി പറയുന്നത്.
അടുത്തിടെ സമാപിച്ച ചാമ്പ്യൻസ് ട്രോഫി കിരീട വിജയത്തിൽ ഇന്ത്യയ്ക്കായി കോഹ്‌ലി തിലാണെത്തിയിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉൾപ്പെടെ 218 റൺസ് നേടിയ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ടൂർണമെന്റിന്റെ ഫൈനലിൽ അദ്ദേഹം തിളങ്ങി ഇല്ലെങ്കിലും, ഫൈനലിൽ ഇന്ത്യ ജയിച്ചു കയറിയതിനാൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല.
ഐപിഎൽ 2025 ൽ ആർസിബിയുടെ ഭാഗമായിട്ട് ഇനി താരത്തെ കളത്തിൽ കാണാൻ സാധിക്കും.