ഇയാളുടെ മുഖം കണ്ടില്ലേ, ഉള്ളിലെ ആ നീറ്റല്‍ മുഖത്ത് കാണാം; എന്നിട്ടും എന്തിനാണ് ആളുകള്‍ ഇയാളെ ഇത്രയധികം വെറുക്കുന്നത്!

മുഹമ്മദ് അലി ഷിഹാബ്

ഇയാളുടെ മുഖം കണ്ടില്ലേ, ഇയാളുടെ ഉള്ളിലെ ആ നീറ്റല്‍ മുഖത്ത് കാണാം. എന്നിട്ടും എന്തിനാണ് ആളുകള്‍ ഇയാളെ ഇത്രയധികം വെറുക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇയാള്‍ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ നട്ടെല്ലാണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. അതു കൊണ്ട് ഇയാള്‍ക്ക് T20യിലും ചാന്‍സ് കൊടുക്കണം, ഇതു വരെ 66 മത്സരങ്ങളില്‍ മാത്രമാണ് ഈ പാവത്തിന് T20യില്‍ അവസരം ലഭിച്ചിട്ടുള്ളത്.

ഓര്‍ക്കണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത് 79th മത്സരത്തിലെങ്ങാനുമാണ്. പിന്നീടയാള്‍ 450+ മത്സരങ്ങള്‍ എന്ന ബിഗ് നമ്പറിലെത്തിച്ചാണ് കരിയറവസാനിപ്പിക്കുന്നത്. ഏകദിന ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറി സച്ചിന്‍ നേടിയ പോലെ T20യിലെ ആദ്യത്തേത് പന്തിന്റെയാകുമെന്നാണ് എന്റെ മനസ്സ് പറയുന്നത്.

ഒരു ഇടം കൈയനായ, Y ഫാക്ടര്‍ ഒളിച്ചിരിക്കുന്ന, സ്‌ക്വയര്‍ ലെഗിലേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ കഴിയുന്ന റിഷഭ് പന്ത് തുടരട്ടെ. ഒരു 50-65 മത്സരങ്ങള്‍ കൂടി കിട്ടുമ്പോള്‍ അയാള്‍ക്ക് ക്ലിക്കാകാന്‍ കഴിയും എന്നാണ് പ്രതീക്ഷ.

അതുവരെ ഇയാളോടുള്ള വെറുപ്പവസാനിച്ച് ഇന്നത്തെ 220 പ്രഹരശേഷിയില്‍ നേടിയത് പോലുള്ള ഇയാളുടെ ഫ്യൂചര്‍ ഇന്നിങ്ങ്‌സുകള്‍ ആസ്വദിക്കൂ..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി