ആര്‍.സി.ബിക്ക് എന്തുകൊണ്ട് ഒരു കിരീടം പോലുമില്ല?; ആരാധകരെ ഞെട്ടിച്ച് ഗെയ്‌ലിന്റെ തുറന്നുപറച്ചില്‍

ഐപിഎല്ലില്‍ ശക്തമായ താരനിരയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ലോക ഒന്നാം നമ്പര്‍ താരമായ വിരാട് കോഹ്‌ലി നായകനായി ഇരുന്നിട്ട് പോലും ഒരു തവണ പോലും ജേതാക്കളാകാനായില്ല. ഓരോ സീസണിലും ഈ സാല കപ്പ് നമുക്ക് എന്ന് പറയുകയല്ലാതെ പ്രയോജനമൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴിതാ ആര്‍സിബിക്ക് എന്തുകൊണ്ട് ഒരു കിരീടം പോലുമില്ല എന്നതിന്റെ കാരണത്തിലേക്ക് വിരല്‍ ചൂണ്ടിയിരിക്കുകയാണ് ആര്‍സിബി മുന്‍ താരം യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍.

ആര്‍സിബി മികച്ച താരങ്ങളുടെ നിരയാണ്. എന്നാല്‍ മൂന്ന് താരങ്ങളിലേക്കായി അവരുടെ ശ്രദ്ധ ഒതുങ്ങുകയാണ്. ഞാനും വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്സും മാത്രമാണ് ശ്രദ്ധ നേടിയവര്‍. മാനസികമായി ശക്തരായ നിരവധി താരങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ല. ഇതാണ് ആര്‍സിബി കിരീടം നേടാത്തതിന്റെ പ്രധാന കാരണമായി എനിക്ക് തോന്നുന്നത്- ഗെയ്ല്‍ പറഞ്ഞു.

ടീമിന്റെ കിരീട ദാഹത്തില്‍ മനസ് മടുത്ത് കോഹ്‌ലി നായകസ്ഥാനം വിട്ടിരുന്നു. പിന്നാലെ ഫഫ് ഡുപ്ലെസിസിനെ ആര്‍സിബി നായകനാക്കി. മികച്ച നിരയുമായിട്ടാണ് ഇത്തവണയും ആര്‍സിബി എത്തുന്നത്. അതിനാല്‍ തന്നെ എല്ലാത്തവണത്തെയും പോലെ ഇത്തവണയും അവര്‍ കിരീട പ്രതീക്ഷയിലാണ്.

ശക്തമായ ബാറ്റിംഗ് നിര എന്നും ആര്‍സിബിയ്ക്ക് സ്വന്തമാണ്. എന്നാല്‍ ബോളിംഗിലാണ് ടീമിന് കാലിടറുന്നത്. വിരാട് കോഹ്‌ലി, ഫാഫ് ഡുപ്ലെസിസ്, രജത് പാടിധാര്‍, ഗ്ലെന്‍ മാക്സ്‌വെല്‍, മിച്ചല്‍ ബ്രേസ്വല്‍, ഫിന്‍ അലന്‍ തുടങ്ങിയവരെല്ലാമാണ് ബാറ്റിംഗ് കരുത്ത്. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, റീസെ ടോപ്ലി, ഡേവിഡ് വില്ലി, ജോഷ് ഹെയ്സല്‍വുഡ് എന്നിവരാണ് പ്രധാന ബോളര്‍മാര്‍.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ