ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയുടെ മനോവീര്യം ചില മുൻ താരങ്ങൾ ചോദ്യം ചെയ്തു . ഇപ്പോൾ, ടീം സെലക്ഷൻ നയത്തെ വീരേന്ദർ സെവാഗ് ചോദ്യം ചെയ്തു രംഗത്ത് എത്തി. അവിടെ സീനിയർ കളിക്കാർ നിരവധി വിദേശ പര്യടനങ്ങളിൽ വിശ്രമം തുടരുന്നത് എന്തുകൊണ്ടാണെന്ന് സെവാഗ് ചോദിച്ചു. യുവതാരങ്ങൾ എല്ലാം ഉദയകക്ഷി പരമ്പരകൾ കളിച്ചിട്ട് സീനിയർ താരങ്ങൾ വിശ്രമം എടുക്കുന്നു, അങ്ങനെ വിശ്രമിക്കുന്നവർ ഐസിസി ടൂര്ണമെന്റുകളായിൽ കളിക്കുന്നത് ശരിയല്ലെന്നും അവിടെയും യുവാക്കൾക്ക് അവസരം കൊടുക്കണമെന്നും വീരു നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യക്ക് മാസ്റ്റർ കാർഡ് സീരിസ് മാത്രം മതിയെന്നും ആർക്കും ഐസിസി ട്രോഫിയോട് താത്പര്യം ഇല്ലെന്നും പൊതുവെയുള്ള വിമർശനം. ഇന്ത്യയുടെ അടുത്ത കാലത്തെ പരമ്പര വിജയങ്ങൾ എല്ലാം തന്നെ ആധികാരികം ആയിരുന്നു എങ്കിലും ഐസിസി ട്രോഫി പോലെ ഒരു വലിയ പരമ്പര വരുമ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ കൈവിട്ട് പോകുന്നു.
പ്രധാന പ്രശ്‌നം മുതിർന്ന താരങ്ങളുടെ അമിത വിശ്രമം, പ്രായം എന്നിവ ഒകെ തന്നെ. അമിതമായ വിശ്രമം കാരണം രോഹിത് ഉൾപ്പടെ ഉള്ള താരങ്ങളെ വളരെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ഉദയകക്ഷി പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ ഇന്ത്യ ഐസിസി പരമ്പരകളിൽ ഉൾപെടുത്തുന്നില്ല . പ്രത്യേകിച്ച് സഞ്ജു സാംസൺ ഉൾപ്പടെ ഉള്ള താരങ്ങൾ ഒക്കെയാണ് ഈ കാലയളവിൽ ഇങ്ങനെ ഉള്ള പരമ്പര കളിച്ച് ടീമിലിടം കിട്ടാതെ നിൽക്കുന്നത്.
Read more
എന്തായാലും നമുക്ക് മാസ്റ്റർ കാർഡ് കിട്ടിയല്ലോ, ഐസിസി ഒകെ എന്തിനാണ് മോനൂസ് എന്ന ട്രോളുകളാണ് ഇപ്പോൾ കൂടുതലായി പിറക്കുന്നത്.