RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ഐപിഎലിൽ ഇപ്പോൾ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വിരാട് കൊഹ്ലിയുടെയും കൃണാൽ പാണ്ട്യയുടെയും സംഹാരതാണ്ഡവം. തുടരെയുള്ള വിരാട് കോഹ്‌ലിയുടെ അർദ്ധ സെഞ്ചുറിയിൽ ഇത്തവണത്തെ ഐപിഎൽ കിരീടം ആർസിബി നേടും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഡെൽഹിക്കെതിരായ മത്സരത്തിൽ ആർസിബി 6 വിക്കറ്റുകൾക്കാണ് വിജയിച്ചത്.

47 പന്തിൽ 4 ഫോർ നേടി 51 റൺസായിരുന്നു കോഹ്‌ലിയുടെ സംഭാവന. കൂടാതെ കൃണാൽ പാണ്ട്യയുടെ വെടിക്കെട്ട് ബാറ്റിംഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ പദ്ധതികൾ എല്ലാം തന്നെ തകിടം മറിഞ്ഞു. കൃണാൽ 47 പന്തുകളിൽ 5 ഫോറും 4 സിക്സറുകളും അടക്കം 73 റൺസ് നേടി.

ഇന്നത്തെ മത്സരത്തിലെ വിജയത്തോടു കൂടി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിക്കാൻ ആർസിബിക്ക് സാധിച്ചു. എല്ലാ സീസണുകളിലെയും പോലെ ഇത്തവണയും ആർസിബി തോൽക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ടൂർണമെന്റിൽ ഉടനീളം ടീം ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ ഫോം നിലനിർത്താനായാൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടാൻ വിരാട് കൊഹ്‌ലിക്കും സംഘത്തിനും സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more