തിലക് വര്‍മ്മ ഏഷ്യാ കപ്പ് പോലൊരു ടൂര്‍ണമെന്റില്‍ എന്തിന്.., ഉത്തരമിതാ

തിലക് വര്‍മ്മ ഏഷ്യാ കപ്പ് പോലൊരു ടൂര്‍ണമെന്റില്‍ എന്തിന് അരങ്ങേറുന്നു എന്ന് പറയുന്നവരോട്. അജയ് ജഡേജ, സഹീര്‍ ഖാന്‍, നവജോത് സിംഗ് സിദ്ധു, മൊഹീന്തര്‍ അമര്‍നാഥ് ഇവര്‍ക്കൊക്കെ (ചാമ്പ്യന്‍സ് ട്രോഫി/ലോകകപ്പ്) അരങ്ങേറാമെങ്കില്‍ എന്തുകൊണ്ട് തിലകന് ആയിക്കൂടാ..

ഏഷ്യാകപ്പില്‍ അരങ്ങേറിയവര്‍– പ്രഗ്യാന്‍ ഓജ, ദീപക് ചഹര്‍, മനോജ് പ്രഭാകര്‍, സഞ്ജുവിനെ മറികടന്ന് തിലക് ഏഷ്യ കപ്പ് സ്‌ക്വാഡില്‍ കയറിയതില്‍ ഇഷ്ടപ്പെടാത്തവര്‍ ഇവര്‍ രണ്ടുപേരുടെയും ലിസ്റ്റ് A കരിയര്‍ നോക്കിയാല്‍ മതി.

ഇന്ത്യക്ക് ഇന്ന് ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍മാര്‍ അത്രക്കും അത്യാവശ്യമാണ്. പിന്നെ തിലക് ഒരു പാര്‍ടൈം ബോളര്‍ കൂടിയാണ്. സഞ്ജുവിനെ മറികടന്ന് സൂര്യ സ്‌ക്വാഡില്‍ കയറിയതില്‍ ചോദ്യം ചെയ്യുന്നതില്‍ കാര്യമുണ്ട്. രോഹിത് ശര്‍മ ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിനുശേഷം പറഞ്ഞ ഒരു കാര്യമുണ്ട് ആരുടെ മുന്നിലും വാതില്‍ അടച്ചിട്ടില്ല..

ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ടത് സെപ്റ്റംബര്‍ 5ന് ആണ്. അതിനുശേഷം സെപ്റ്റംബര്‍ 28 വരെ സ്‌ക്വാഡില്‍ മാറ്റം വരുത്താം അതായത് ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പരമ്പര ഓസ്‌ട്രേലിയക്കെതിരെ.. 3 ഏകദിനം ഉണ്ട് അതില്‍ അവസാനത്തെ ഏകദിനം കഴിയുന്നത് സെപ്റ്റംബര്‍ 27ന് ആണ്..

എഴുത്ത്: യദു നാരായണന്‍

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍