ഈ പൊള്ളാർഡ് എത്ര കിട്ടിയാലും എന്താ പഠിക്കാത്തത് എന്ന് മുംബൈ ഇന്ത്യൻസ് ആരാധകർ ചിന്തിക്കുന്നത്. മറുവശത്ത് തന്ത്രങ്ങളുടെ ആശാനും തന്റെ ദൗർബല്യം നന്നായി അറിയാവുന്ന ധോണി ഉള്ളപ്പോൾ എന്തിനാണ് ആ ഷോട്ട് തന്നെ വീണ്ടും വീണ്ടും കളിച്ചത്. എന്നും തന്റെ ഇഷ്ട എതിരാളികളായ ചെന്നൈക്ക് എതിരെ തകർത്തടിക്കാൻ കിട്ടിയ ചാൻസ് ആണ് നശിപ്പിച്ചത്. ധോണി ഒരുക്കിയ കെണിയിൽ വീണ പൊള്ളാർഡിന്റെ ഓവർ കോണ്ഫിടെൻസിനെ കളിയാക്കുക ആണ് ആരാധകർ.
ഇന്നലെ നടന്ന മത്സരത്തിലായിരുന്നു സംഭവം, ഇഷ്ട എതിരാളികൾക്ക് എതിറീ മികച്ച ഫോമിലായിരുന്നു പൊള്ളാർഡ്. താരം ക്രീസിൽ നിൽക്കെ ഒരു 170 റൺസിൽ എത്താൻ എളുപ്പമായിരിക്കും എന്ന് മുമ്ബു ആരാധകരും ചിന്തിച്ച് കാണും. ” ഇവൻ ഇനി ക്രീസിൽ നിന്നാൽ അപകടം ആകുമെന്ന് മനസിലാക്കിയ ധോണി സ്റ്ററൈറ് ആയി ഫീൽഡറെ നിർത്തി. ഗ്രൗണ്ടിലെ മറ്റ് സ്ഥലങ്ങൾ ഒന്നും ഇഷ്ടപ്പെടാത്തത് കൊണ്ടാവും കൃത്യം അവിടേക്ക് തന്നെ അടിച്ചതും പുറത്തായതും. .
ഇത് മൂന്നാം തവണയാണ് ധോണി ഒരുക്കിയ സമാന കെണിയിൽ പൊള്ളാർഡ് പുറത്താകുന്നത്. 2010 സീസണിലാണ് ആദ്യമായി ഇത്തരത്തില്‍ ധോണി ഫീല്‍ഡറെ നിര്‍ത്തി പൊള്ളാര്‍ഡിനെ പുറത്താക്കിയത്. 2017 ഐപിഎല്‍ സീസണില്‍ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായിരിക്കുമ്പോഴും പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനായി ധോണിയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരത്തില്‍ ഫീല്‍ഡറെ നിര്‍ത്തുകയും പൊള്ളാര്‍ഡ് ധോണിയുടെ വലയില്‍ വീഴുകയും ചെയ്തിരുന്നു.
അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ മൂന്നു വിക്കറ്റിനാണ് ചെന്നൈയുടെ ജയം. അവസാന പന്തിൽ വിജയത്തിലേക്ക് നാല് റൺസ് വേണ്ടിയിരുന്നപ്പോൾ ഫോർ അടിച്ച് എം.എസ്.ധോണി ‘ഫിനീഷ്’ ചെയ്യുകയായിരുന്നു.