ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജു സാംസണെ ടീമിലെത്തിക്കാത്തതിന് ദേശീയ ടീമിൻ്റെ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. 51-കാരൻ എക്‌സിലൂടെ കേരള കീപ്പർക്ക് പകരം ഉള്ള ശിവം ദുബെയുടെ തിരഞ്ഞെടുപ്പിനെ ‘പരിഹാസ്യം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സാംസൺ ടി20 ടീമിൽ മാത്രമാണ് ഇടം കണ്ടെത്തിയത്.
ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സഞ്ജു തകർപ്പൻ പ്രകടനമാണ് നടത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഒപ്പത്തിനൊപ്പം നിൽക്കെ അതിനിർണായകമായ മൂന്നാം മത്സരത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത സഞ്ജു 114 പന്തിൽ ആറ് ഫോറും മൂന്ന് മാക്സിമം സഹിതം 108 റൺസെടുത്തു തന്റെ മികവ് കാണിച്ചു. ആ തകർപ്പൻ ബാറ്റിംഗ് മികവിൽ 296 റൺസെടുത്ത ഇന്ത്യ ഒടുവിൽ 78 റൺസിന് വിജയം സ്വന്തമാക്കുകയും ചെയ്തു.
X-ൽm ദൊഡ്ഡ ഗണേഷ് കുറിച്ചത് ഇങ്ങനെ:
“ഏകദിനത്തിൽ സഞ്ജു സാംസണിൻ്റെ സ്ഥാനത്ത് ശിവം ദുബെ, ഇത് വെറും പരിഹാസ്യനാണ്. സൗത്താഫ്രിക്കക്ക് എതിരായ തൻ്റെ അവസാന പരമ്പരയിൽ പാവം സഞ്ജു സെഞ്ച്വറി നേടി. എന്നിട്ടും എന്തിനാണ് അവന് മാത്രം ഇങ്ങനെ സംഭവിക്കുന്നത്? എൻ്റെ ഹൃദയം ഈ ചെറുപ്പക്കാരനിലേക്ക് പോകുന്നു.”
2019-ൽ തൻ്റെ ഏക ഏകദിനം കളിച്ച ദുബെ ഏകദിന ടീമിൽ എത്തിയതിനെ ചോദ്യം ചെയ്ത് പല വിദഗ്ധരും എത്തുന്നുണ്ട്.