ഇന്ത്യന്‍ ടീമില്‍ നിന്നും കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് എന്തിന് ; മടുപടിയുമായി ബുംറ, പകരക്കാരന്‍ അക്‌സര്‍ പട്ടേല്‍

ശ്രീലങ്കന്‍ ടീമിനെതിരേ നാളെ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം നടക്കാനിരിക്കുന്നതിനിടയില്‍ ടീമില്‍ നിന്നും കുല്‍ദീപ് യാദവിനെ മാറ്റിയതില്‍ വിശദീകരണവുമായി ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ. പിങ്ക് ബോള്‍ ടെസ്റ്റിലേക്ക്് ഓള്‍റൗണ്ടര്‍ അക്‌സര്‍പട്ടേലിനെയാണ് പകരം എടുത്തിരിക്കുന്നത്. കുല്‍ദീപിനെ ടീം മാറ്റിയതല്ലെന്നും മാനസീക നില മുന്‍ നിര്‍ത്തി താരത്തെ ബയോ ബബിളില്‍ നിന്നും മോചിപ്പിക്കുക യായിരുന്നെന്നാണ് ബുംറ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീലങ്കയ്ക്ക് എതിരേയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും കുല്‍ദീപ് അംഗമായിരുന്നു. എന്നാല്‍ ദീര്‍ഘനാളായി ബയോ ബബിളില്‍ കഴിയുന്ന താരത്തിന് അതില്‍ നിന്നും മോചിതനാകേണ്ട സമയമായതിനാല്‍ ബിസിസിഐ യുടെ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരമാണ് താരത്തെ മോചിപ്പിച്ചത്. താരത്തിന് ബബിളില്‍ നിന്നും മോചിതനാകേണ്ട സമയമായെന്ന് തിരിച്ചറിയുകയായിരുന്നു. ബയോ ബബിളില്‍ കഴിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മാനസീക നില വളരെ പ്രധാനമാണെന്നും ബുംറെ പഞ്ഞു. രണ്ടാം ടെസ്റ്റില്‍ നിന്നും കുല്‍ദീപിനെ ഒഴിവാക്കിയിരിക്കുകയാണ്. പകരം അക്‌സര്‍ പട്ടേലിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അക്്‌സര്‍ പട്ടേലിനെ ടീമിലെടുത്തത്. ടീമിനായി എല്ലാ വിഭാഗത്തിലും അനേകം സംഭാവനകള്‍ നല്‍കിയ ആളാണ് അക്‌സര്‍പട്ടേല്‍. പരിക്കേറ്റ് പുറത്തായ താരം ഫിറ്റായതോടെ ടീമിലേക്ക് തിരിച്ചു ചാടുകയായിരുന്നു. ജയന്ത് യാദവിനെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും മാറ്റിയിട്ടുണ്ട്. പകരമായി മുഹമ്മദ് സിറാജോ അക്‌സര്‍പട്ടേലോ ടീമില്‍ വരാന്‍ സാഹചര്യമുണ്ട്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ ടീമിനൊപ്പം ഇവരില്‍ ഒരാള്‍ കൂടി സ്പിന്‍ വിഭാഗത്തില്‍ ടീമിലെത്തും.

Latest Stories

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍