എന്തിനാണ് ഇങ്ങനെ താത്പര്യമില്ലാതെ കളിക്കുന്നത്?; ആര്‍.സി.ബി താരത്തിന് എതിരെ ആഞ്ഞടിച്ച് പാക് താരം

ഐപിഎല്ലില്‍ ബോളിംഗില്‍ മോശം പ്രകടനം തുടരുന്ന ആര്‍സിബി താരം ഹര്‍ഷല്‍ പട്ടേലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഹര്‍ഷലിന്റെ ബോളിംഗ് കാണുമ്പോള്‍ ഒട്ടും താത്പര്യമില്ലാത്തതു പോലെയാണ് കളിക്കുന്നതെന്നു തോന്നിയെന്നും പഴയതു പോലെ ക്രിക്കറ്റ് ഇപ്പോള്‍ അദ്ദേഹം ആസ്വദിക്കുന്നില്ലെന്നും കനേരിയ നിരീക്ഷിച്ചു.

ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും അതു വഴി ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തിട്ടുള്ള താരമാണ്. പക്ഷെ ഇത്തവണത്തെ ബോളിംഗ് കാണുമ്പോള്‍ ഹര്‍ഷല്‍ ഒട്ടും താത്പര്യമില്ലാത്തതു പോലെയാണ് കളിക്കുന്നതെന്നു തോന്നി. പഴയതു പോലെ ക്രിക്കറ്റ് ഇപ്പോള്‍ അദ്ദേഹം ആസ്വദിക്കുന്നില്ല.

ലൈനും ലെങ്തുമൊന്നും പാലിക്കാന്‍ ഹര്‍ഷലിനു കഴിയുന്നില്ല. മുഖഭാവം കാണുമ്പോള്‍ അദ്ദേഹം ഗെയിം ആസ്വദിക്കുന്നില്ലെന്നാണ് തോന്നിയത്. ഹര്‍ഷലിനു യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു മനസ്സിലാവുന്നില്ല. ചെന്നൈയ്ക്കെതിരായ കളിയിലും അദ്ദേഹത്തിനു നന്നായി ബോള്‍ ചെയ്യാന്‍ സാധിച്ചില്ല. രണ്ടു തവണ ബീമറുകള്‍ എറിഞ്ഞതു കാരണം ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഹര്‍ഷലിനെ മാറ്റുകയും ചെയ്തിരുന്നു.

നമ്മള്‍ നേരത്തേ കണ്ടിട്ടുള്ള, നമുക്ക് കണ്ടു പരിചയമുള്ള ഹര്‍ഷല്‍ പട്ടേല്‍ ഇങ്ങനെയല്ല. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിനു ഇനി ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ഇനിയൊരിക്കലും ഹര്‍ഷല്‍ ഇന്ത്യക്കു വേണ്ടി കളിക്കില്ല. കാരണം ഇന്ത്യന്‍ ടീമിലേക്കു മികച്ച ഒരുപാട് ബോളര്‍മാര്‍ വന്നുകൊണ്ടിരിക്കുകയാണ്- കനേരിയ വിലയിരുത്തി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം