എന്തിനാണ് ഇത്രയും വേഗം; ഇതു ചതിയാണ്, ബുംറയോട് ഇടഞ്ഞ ആന്‍ഡേഴ്‌സണ്‍

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ തീഷ്ണതയേറ്റിയ സംഭവമായിരുന്നു മൂന്നാം ദിനം ജയിംസ് ആന്‍ഡേഴ്‌സനെതിരായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പന്തേറ്. തുടര്‍ച്ചയായ ബൗണ്‍സറുകളും അതിവേഗ പന്തുകളുംകൊണ്ട് ആന്‍ഡേഴ്‌സനെ ബുംറ വശംവദനാക്കി. ഇരു ടീമുകളും തമ്മിലെ വാശിയും വൈരാഗ്യവും വര്‍ദ്ധിപ്പിക്കാന്‍ അതിടയാക്കി. മൂന്നാം ദിനം മത്സരശേഷം പവലിയനിലേക്ക് മടങ്ങവേ ബുംറ ആന്‍ഡേഴ്‌സന്റെ സമീപമെത്തി തോളില്‍ തട്ടുന്നതും ഇംഗ്ലീഷ് താരം തന്റെ നീരസം പ്രകടപ്പിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നിരുന്നു. എന്താണ് ബുംറയോട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞതെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.

ഹേയ് ചങ്ങാതി… നിങ്ങള്‍ എന്തിനാണ് ഇത്രയും വേഗത്തില്‍ പന്തെറിയുന്നത്. ഞാന്‍ നിങ്ങളോട് അങ്ങനെ ചെയ്യുന്നുണ്ടോ. എണ്‍പത് മൈല്‍ വേഗത്തിലാണ് നിങ്ങള്‍ പന്തെറിഞ്ഞിരുന്നത്. എന്നെക്കണ്ടതും 90 മൈലില്‍ ബോള്‍ ചെയ്യുന്നു, എന്ന് നീരസത്തോടെയാണ് ബുംറയോട് ആന്‍ഡേഴ്‌സണ്‍ സംസാരിച്ചത്.

ഇതു ചതിയാണെന്നും താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും ആന്‍ഡേഴ്‌സണ്‍ ബുംറയോട് പറയുന്നുണ്ട്.ആന്‍ഡേഴ്‌സന്റെ വാക്കുകള്‍ക്ക് തിരിച്ചൊന്നും പറയാതെ ചെറുചിരിയോടെ മാറിപോകുകയാണ് ബുംറ ചെയ്തത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ