എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

15 മത്സരങ്ങൾ 356 റൺസ്‌ അതും 89 എന്ന മികച്ച ആവറേജിലും 176 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും എന്നിട്ടും കൊൽക്കത്തയുടെ യുവതാരം റിങ്കു സിങ്ങിന് ലോകകപ്പ് ടീമിൽ സ്ഥാനമില്ല എന്നത് ആരാധകർക്ക് നിരാശ ആയി. ചുരുങ്ങിയ കാലം കൊണ്ട് ഒരു ഫിനിഷർ എന്ന നിലയിൽ ഇന്ത്യൻ ടീമിന് വേണ്ടിയിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയ്ക്ക് വേണ്ടിയും നടത്തുന്ന തകർപ്പൻ പ്രകടനത്തെ എങ്ങനെ സെലക്ടർമാർ മറന്നു എന്നതാണ് ആരാധകർ ചോദിക്കുന്ന കാര്യം.

ഒരു ഫിനിഷർ എന്ന നിലയിൽ ഇന്ത്യൻ ടീമിനായി സമീപകാലത്ത് ഏറ്റവും കൂടുതൽ തിളങ്ങിയ താരത്തിന് പകരം ഈ ടൂർണമെന്റിൽ ഇതുവരെ തിളങ്ങാത്ത ഹർദിക്കിനെ ഒകെ ഉൾപെടുത്തിയതും ചോദ്യങ്ങൾക്ക് കാരണം ആകുന്നു. ഒരു ടി 20 മത്സരത്തിൽ ഇന്ത്യ 22 / 4 എന്ന നിലയിൽ നിൽക്കെ ക്രീസിലെത്തിയ താരം 39 പന്തിൽ 69 റൺ നേടി ഇന്ത്യയെ രക്ഷിച്ചിരുന്നു. എന്തായാലും വലിയ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്.

2024-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശർമ്മയെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് താരങ്ങളെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർമാർ. സീനിയർ താരം കെഎൽ രാഹുലിന് ടീമിൽ ഇടംലഭിച്ചില്ല. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ഹാർദിക് പാണ്ഡ്യ (വിസി), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Read more

റിസർവ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ.