IPL 2024: സഞ്ജു എന്തിനാടാ വിഷമിക്കുന്നത്, നീ ലോകത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാകും: അമ്പാട്ടി റായിഡു

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് രാജസ്ഥാൻ റോയൽസിനെതിരെ 36 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രാജസ്ഥാന്റെ ഇന്നിംഗ്സ് അവസാനിക്കുക 7 വിക്കറ്റിന് 139 എന്ന നിലയിൽ ആയിരുന്നു. ചെന്നൈ, എം ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് ഹെന്റിച്ച് ക്ലാസന്റെ (34 പന്തിൽ 50) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (28 പന്തിൽ 34), രാഹുൽ ത്രിപാഠി (15 പന്തിൽ 37) നിർണായക സംഭാവന നൽകി. രാജസ്ഥാന് വേണ്ടി ട്രന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശർമ്മ ആകട്ടെ രണ്ട് വിക്കറ്റും നേടി.

സഞ്ജു സാംസണും റിയാൻ പരാഗും 17-ാം സീസണിൽ 500-ലധികം റൺസ് വീതം നേടി സീസണിൽ രാജസ്ഥാൻ വിജയത്തിൽ അതിനിർണായക പങ്ക് വഹിച്ചു. എന്നാൽ ഏറ്റവും പ്രധാനപട്ട അവസരത്തിൽ ഫോമിലേക്ക് ഉയരാൻ ഇരുത്തരങ്ങൾക്കും സാധിച്ചില്ല. അവർ ഫാൻസി ഷോട്ടുകൾ കളിക്കുകയും ടീമിനെ കുഴപ്പത്തിലാക്കുകയും ചെയ്തുവെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ കുറ്റപ്പെടുത്തിയിരുന്നു. നിർണായക സമയങ്ങളിൽ കളിക്കുന്നില്ല എന്നതിനാലാണ് സഞ്ജുവിന് അവസരം ടീമിൽ കുറഞ്ഞ് പോകുന്നത് എന്നായിരുന്നു ഇതിഹാസം പറഞ്ഞത്..

എന്നിരുന്നാലും, സഞ്ജുവിനെ വിമർശിക്കാൻ അമ്പാട്ടി റായിഡു വിസമ്മതിക്കുകയും അവനെ പ്രചോദിപ്പിക്കുകയും ചെയ്തു. “സഞ്ജു സാംസൺ സങ്കടപ്പെടേണ്ട. നിങ്ങൾ ഒരു ദിവസം മികച്ച നായകനാണ്. ഈ ഐപിഎല്ലിൽ നിങ്ങളുടെ പ്രകടനത്തിലും ടീം കളിച്ച രീതിയിലും നിങ്ങൾ അഭിമാനിക്കണം. നിങ്ങൾ മുന്നിൽ നിന്ന് നയിച്ചു, ഇതാണ് ഒരു ക്യാപ്റ്റനിൽ നിന്ന് ഒരാൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകി, പ്ലേഓഫുകൾ എല്ലായ്പ്പോഴും തന്ത്രപരമാണ്.”

“നേടാൻ കഴിയാത്ത വലിയ നേട്ടങ്ങൾ ഇനിയും നിങ്ങൾക്ക് സ്വന്തമാക്കാം. 2024 ലെ ഐസിസി ടി20 ലോകകപ്പിൽ നിങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. ലോകകപ്പ് കളിക്കാൻ സഞ്ജു ഉടൻ അമേരിക്കയിലേക്ക് പോകും.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ