WI vs ENG: ടി20 ലോകകപ്പിന് ഒരുക്കം തുടങ്ങി വിന്‍ഡീസ് പട, രണ്ട് വര്‍ഷത്തിന് ശേഷം സൂപ്പര്‍ താരം ടീമില്‍

ഡിസംബര്‍ 12 ന് ബാര്‍ബഡോസില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ പ്രാരംഭ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള 15 അംഗ സ്‌ക്വാഡിനെ വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ടീമിലേക്ക് രണ്ട് വര്‍ഷത്തിന് ശേഷം ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ തിരിച്ചുവന്നുവെന്നാണ് പ്രധാന സവിശേഷത. റോവ്മാന്‍ പവല്‍ ടീമിന്റെ നായകന്‍

2021-ലെ ടി20 ലോകകപ്പിലാണ് ആന്‍ഡ്രെ റസ്സല്‍ അവസാനമായി വിന്‍ഡീസിന് വേണ്ടി കളിച്ചത്. സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ആദ്യ മത്സരത്തിന് മുന്നോടിയായി ടീമില്‍ ചേരാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം ഇന്‍ഡീസും യുഎസ്എയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പില്‍ താരം ടീമിന്റെ നിര്‍ണായക ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പൂരന്‍ എന്നിവര്‍ ടീമിന്റെ ഭാഗമാണ്. ഷായി ഹോപ്പിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചപ്പോള്‍ ജോണ്‍സണ്‍ ചാള്‍സ്, ഒബേദ് മക്കോയ്, ഒഡിയന്‍ സ്മിത്ത്, ഒഷെയ്ന്‍ തോമസ് എന്നിവരെ തിരഞ്ഞെടുത്തിട്ടില്ല.

വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ 21 കാരനായ അണ്‍ക്യാപ്ഡ് താരം മാത്യു ഫോര്‍ഡിനെ വെസ്റ്റ് ഇന്‍ഡീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തില്‍ ഗംഭീരമായ അരങ്ങേറ്റം നടത്തിയ മാത്യു ഫോര്‍ഡ്, സമീപകാല ആഭ്യന്തര ടി20 മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് ടി20 ഐ പരമ്പരയുടെ ഷെഡ്യൂള്‍

ഒന്നാം T20I: ഡിസംബര്‍ 12, കെന്‍സിംഗ്ടണ്‍ ഓവല്‍, ബാര്‍ബഡോസ്
രണ്ടാം T20I: ഡിസംബര്‍ 14, നാഷണല്‍ സ്റ്റേഡിയം, ഗ്രെനഡ
മൂന്നാം T20I: ഡിസംബര്‍ 16, നാഷണല്‍ സ്റ്റേഡിയം, ഗ്രെനഡ
നാലാം T20I: ഡിസംബര്‍ 19, ബ്രയാന്‍ ലാറ അക്കാദമി, ട്രിനിഡാഡ്
അഞ്ചാം T20I: ഡിസംബര്‍ 21, ബ്രയാന്‍ ലാറ അക്കാദമി, ട്രിനിഡാഡ്

വെസ്റ്റ് ഇന്‍ഡീസ് ടീം: റോവ്മാന്‍ പവല്‍ (സി), ഷായ് ഹോപ്പ് (വിസി), റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അകേല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിംഗ്, കൈല്‍ മേയേഴ്സ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പൂരന്‍, ആന്ദ്രെ റസ്നീല്‍ റഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്.

Latest Stories

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ