ഇന്ത്യക്ക് അഭിമാനമായി റിഷഭ് പന്ത്; താരത്തെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; സംഭവം ഇങ്ങനെ

കായിക ലോകത്തെ ഓസ്കർ‌ എന്നറിയപ്പെടുന്ന ലോറസ് അവാർഡിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ നാമനിർദേശം ചെയ്തു. ‘കംബാക്ക് ഓഫ് ദ ഇയര്‍’ വിഭാഗത്തിലാണ് പന്ത് ഇടം പിടിച്ചത്. 2022 ഡിസംബറില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ത്യൻ കുപ്പായം അണിഞ്ഞത്.

എന്നാൽ താരത്തിന്റെ വരവിൽ 2024 ടി 20 ലോകകപ്പ് നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇതിലൂടെയാണ് പന്തിനു കംബാക്ക് ഓഫ് ദ ഇയര്‍ വിഭാഗത്തിൽ പുരസ്‌കാര നാമനിർദേശം ലഭിച്ചത്. ലോകത്തിലെ എല്ലാ കായിക ഇനങ്ങളിലെയും ശ്രദ്ധേയ പ്രകടനങ്ങൾ പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായാണ് ലോറസ് പുരസ്കാരം നൽകുക.

Read more

അടുത്ത മാസം 21 ന് മാഡ്രിഡിൽ വെച്ചാണ് പുരസ്‌കാരം നടക്കുന്നത്. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഈ പുരസ്കാരത്തിലേക്ക് നാമനിർദേശിക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് റിഷഭ് പന്ത്. 2020ൽ ലോറസ് സ്​പോർട്ടിങ് മൊമന്റ് വിഭാഗത്തിൽ ആരാധകരുടെ വോട്ടെടുപ്പിലൂടെ സച്ചിൻ ടെണ്ടുൽക്കറിന് പുരസ്കാരം ലഭിച്ചിരുന്നു. 2011 ലോകകപ്പ് നേടിയതാണ് ഈ പുരസ്‌കാരത്തിന് സച്ചിൻ പരിഗണിക്കപ്പെട്ടത്.