അടുത്തിടെ സമാപിച്ച ആഷസ് 2023 ന് മുമ്പ്, ഗെയിമിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ സമീപനത്തെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇത് ചെയ്തു പരാജയപ്പെട്ട ഇംഗ്ലണ്ട് എന്നാല്‍ പരമ്പര പുരോഗമിക്കുമ്പോള്‍, അവസാന മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണം വിജയിച്ച് ബാസ്‌ബോളിന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു.
മൊത്തത്തില്‍, പുതിയ മാനേജുമെന്റിന് കീഴില്‍ ടീം 18 മത്സരങ്ങളില്‍ 14ലും വിജയിച്ചു. എന്നിരുന്നാലും, അവരുടെ ബാസ്‌ബോള്‍ വിപ്ലവം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമോ എന്നതിനെക്കുറിച്ച് പുതിയ സംശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ സഹായിക്കുന്നവയാണ്. അതിനാല്‍, അവര്‍ ഇത്രയും കാലം കളിച്ച അതേ ബ്രാന്‍ഡ് ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ട് പാടുപെട്ടേക്കാം.
ന്യൂസിലാന്‍ഡ് പരമ്പര, പാകിസ്ഥാന്‍ പരമ്പര, ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പും ബാസ്‌ബോളിനെക്കുറിച്ച് ആളുകള്‍ക്ക് സംശയങ്ങളുണ്ടായിരുന്നുവെന്നും എന്നാലത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും സ്റ്റോക്സ് പറഞ്ഞു. അതിനാല്‍, അതേ ഫോര്‍മുലയെ പിന്തുണച്ച സ്‌റ്റോക്‌സ് ഇന്ത്യയില്‍ ഇത് പ്രവര്‍ത്തിക്കുന്നത് ആ സമയത്തെ ആശ്രയിച്ചിരിക്കുമെന്നും പ്രസ്താവിച്ചു.
ഞാന്‍ ഓര്‍ക്കുന്നു ഞങ്ങള്‍ ന്യൂസിലന്‍ഡിനെ 3-0ന് തോല്‍പ്പിച്ചപ്പോള്‍ പലരും പറഞ്ഞു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല, പാകിസ്ഥാനെതിരെ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല, ഞങ്ങള്‍ക്ക് ഓസ്ട്രേലിയയ്ക്കെതിരെ അത് ചെയ്യാന്‍ കഴിയില്ല എന്നൊക്കെ. അതിനാല്‍ ഇന്ത്യയ്ക്കെതിരെ ഞങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് ആര്‍ക്കറിയാം. അത് ആ സമയത്ത് മാത്രമേ അറിയാനാകൂ- ലണ്ടനിലെ ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റിന് ശേഷം സ്റ്റോക്‌സ് പറഞ്ഞു.