ബാറ്റര്‍മാര്‍ അരങ്ങുവാണ ഒരു കാലഘട്ടത്തില്‍, ഇങ്ങനെ ഒരു മനുഷ്യന്‍ മജ്ജയും മാംസവുമായി ഇവിടെ പന്തെറിഞ്ഞിരുന്നു എന്ന് വരും തലമുറ വിശ്വസിക്കുമോ!

ആറ് റണ്‍സ് പെര്‍ ഓവര്‍ വേണ്ട ഒരു ട്രിക്കി ചെയ്‌സ്. 100-120 സ്‌ട്രൈക്ക് റേറ്റില്‍, കെ ല്‍ രാഹുല്‍ ടെമ്പ്‌ലേറ്റ് ഇന്നിങ്‌സുകള്‍ കളിച്ച് അത്തരം ചെയ്‌സുകള്‍ ഓര്‍ക്കസ്‌ട്രേറ്റ് ചെയ്യുന്നതില്‍ ആഗ്രഗണ്യരായ ബാബറും, റിസ്വാനും ക്രീസില്‍.

ആദ്യസ്‌പെല്ലില്‍ തന്നെ ബാബറിനെ പുറത്താക്കി ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് പുതുനാമ്പിടുന്നു. സെക്കന്റ് സ്‌പെല്ലില്‍, ദുബേ നല്‍കിയ ജീവന്‍ മുതലെടുത്തു ചെയ്‌സ് ഓര്‍ഗനെയ്‌സ് ചെയ്ത് കൊണ്ടിരുന്ന റിസ്വാന്റെ സ്റ്റമ്പ് പിഴുത്, ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടു വരുന്നു.

അവസാന സ്‌പെല്ലില്‍, ഇഫ്തിക്കറിനെയും, ഇമാമിനെയും വരിഞ്ഞു മുറുക്കി, ഇഫ്തിക്കറിന്റെ വിക്കറ്റ് എടുത്ത്, ഇന്ത്യന്‍ വിജയം സുനിശ്ചിതമാക്കുന്നു. 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ്. അതില്‍ 15 ഡോട്ട് ബോളുകള്‍.

ഷോര്‍ട് ബൗണ്ടറികളും, ഫീല്‍ഡിങ് റെസ്ട്രിക്ഷനുകളും, ഫ്രീ ഹിറ്റുമൊക്കെയായി ബാറ്റര്‍മാര്‍ അരങ്ങുവാണ ഒരു കാലഘട്ടത്തില്‍, ഇങ്ങനെ ഒരു മനുഷ്യന്‍ മജ്ജയും മാംസവുമായി ഇവിടെ പന്തെറിഞ്ഞിരുന്നു എന്ന് വരും തലമുറ വിശ്വസിക്കുമോ!

റിസ്വന്റെ സ്റ്റമ്പ് പിളര്‍ക്കപ്പെട്ട നിമിഷം നാസ്സേയുടെ ഗ്യാലറിയിലുയര്‍ന്ന 128 ഡെസിബല്‍ ശബ്ദവീചികള്‍ സാക്ഷ്യപെടുത്തും, സമകാലിന ഇന്ത്യന്‍ ക്രിക്കറ്റിന് അയാള്‍ ആരാണെന്ന്. ജസ്പ്രീത് ബുമ്ര, Pure Gem..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം