തിങ്കളാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിക്ക് വലിയ സ്‌കോർ കണ്ടെത്താനായില്ല. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കോഹ്ലി വെറും 6 റൺസിനാണ് പുറത്തായത്. കൂറ്റൻ ലക്‌ഷ്യം മുന്നിൽ ഉള്ളപ്പോൾ കോഹ്ലി വെറും 6 റൺസിന് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. റൺസ് പിന്തുടരുമ്പോൾ എന്നും മികച്ച പ്രകടനം നടത്തുന്ന കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ഇത്ര മോശം പ്രകടനം ആരാധകർ പ്രതീക്ഷിച്ചില്ല.
ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനൊപ്പം ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ കോഹ്‌ലി വളരെ പെട്ടെന്ന് പുറത്തായി. ഇന്നിംഗ്‌സിന്റെ നാലാം പന്തിൽ വെറും ആറ് റൺസിന് ഇംപാക്റ്റ് താരം ആകാശ് സിംഗ് അദ്ദേഹത്തെ വീഴ്ത്തി. ഇന്ത്യൻ ബാറ്ററുടെ ബൂട്ടിൽ ഒരു അണ്ടർ എഡ്ജ് കിട്ടി, അത് വ്യതിചലിച്ച് സ്റ്റമ്പിലേക്ക് കയറുക ആയിരുന്നു. പുറത്താക്കൽ നിർഭാഗ്യകരമെന്ന് പറഞ്ഞാൽ പോലും തുടക്കം അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു എന്നാണ് ആരാധകരുടെ വാദം.
പുതിയ ബോളർമാർക്ക് മുന്നിൽ കോഹ്ലി ഇത്തരത്തിൽ പുറത്താകുന്നത് ആദ്യമല്ല. ടോപ് ബോളർമാർക്ക് എതിരെ എന്നും ടോപ് പെർഫോമൻസ് നടത്തുന്ന കോഹ്ലി ശ്രദ്ധയില്ലാതെ ലാഘവത്തിൽ കളിച്ചിട്ടാണ് സ്ഥിരമായി ഇങ്ങനെ സംഭവിക്കുന്നതെന്നും ആരാധകർ പറയുന്നു.
ഈ സീസണിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറികളുൾപ്പെടെ 220 റൺസ് അദ്ദേഹം ആർസിബിക്ക് വേണ്ടി നേടിയിട്ടുണ്ട്.