സമനിലയാക്കാൻ ഹിറ്റ്മാനും ടീമിനും സാധിക്കുമോ? ശ്രീലങ്കയുമായുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 249 റൺസ്

ഇപ്പോൾ നടക്കുന്ന ഏകദിന മത്സരത്തിൽ ശ്രീലങ്ക 248-7 എന്ന സ്‌കോറിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ താരം റിയാൻ പരാഗ് തന്റെ അരങ്ങേറ്റ മത്സരം നടത്തി. ആദ്യ ഏകദിന മത്സരത്തിൽ തന്നെ മൂന്നു വിക്കറ്റുകളും അദ്ദേഹം നേടി. ഇത്തവണ ബോളിങ് യൂണിറ്റ് മികച്ച പ്രകടനം നടത്തി എന്ന് പറയാൻ സാധിക്കില്ല. വിക്കറ്റുകൾ നേടുന്നതിലും റൺസ് കണ്ട്രോൾ ചെയ്യുന്നതിലും താരങ്ങൾ ചില സമയത്ത് പരാജയപ്പെട്ടിരുന്നു. പക്ഷെ മികച്ച സ്കോറിലേക്ക് ഉയരാൻ ശ്രീലങ്കൻ ടീമിന് സാധിച്ചില്ല.

ഇന്നത്തെ മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം കളത്തിൽ ഇറങ്ങിയത്. ആർഷദീപിനെ മാറ്റി തന്റെ ആദ്യ ഏകദിന മത്സരം കളിക്കുവാൻ ഗംഭീർ ഇത്തവണ റിയാൻ പരാഗിനെ പകരക്കാരനായി തിരഞ്ഞെടുത്തു. കൂടാതെ കെ എൽ രാഹുലിന് പകരം ഇത്തവണ റിഷബ് പന്തിനാണ് വിക്കറ്റ് കീപ്പിങ് സ്ഥാനവും നൽകിയത്. ശ്രീലങ്കയ്ക്കായി അസ്സലങ്ക 96 റൺസും, നിസ്സംഗ 45 റൺസും, മെൻഡിസ് 59 റൺസും നേടി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു.

Read more

ഇന്നത്തെ മത്സരത്തിൽ വിരാട് കോലി, ശ്രേയസ് അയ്യർ, ശിവം ദുബൈ എന്നിവർക്ക് തിളങ്ങാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരങ്ങൾ ബാറ്റിങ്ങിൽ മങ്ങിയിരുന്നു. ഇന്നത്തെ ടീമിൽ ഒൻപത് ബാറ്റ്‌സ്മാന്മാർക്കാണ് ഗംഭീർ അവസരം നൽകിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യ മികച്ച വിജയം തന്നെ നേടും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സമനിലയിൽ ശ്രീലങ്കയായിട്ടുള്ള സീരീസ് അവസാനിപ്പിക്കാൻ ആണ് ഇന്ത്യൻ താരങ്ങൾ പ്രയത്നിക്കുന്നത്.