1900-ൽ ഒളിമ്പിക്സിൽ ഒറ്റത്തവണ മാത്രമായി വന്ന ക്രിക്കറ്റ്, 128 വർഷങ്ങൾക്ക് ശേഷം ലോസ് ഏഞ്ചൽസ് ഗെയിംസിൽ വീണ്ടും കായിക ഇനമായി എത്തുന്നു. ടി20 ഫോർമാറ്റിൽ ആകും ഒളിമ്പിക്സിൽ ക്രിക്കറ്റ് വരുന്നത്. ആറ് പുരുഷ, വനിതാ ടീമുകൾ അഭിമാനകരമായ കിരീടത്തിനായി മത്സരിക്കും. 2032-ൽ ബ്രിസ്ബേനിൽ നടക്കുന്ന ഒളിമ്പിക്സിലും കായിക ഇനമുണ്ടാകും.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) എക്സിക്യൂട്ടീവ് ബോർഡ് ക്രിക്കറ്റിനുള്ള 90 കളിക്കാരുടെ ക്വാട്ട അംഗീകരിച്ചു, അതായത് ടീമുകൾക്ക് 15 അംഗ ടീമിനെ ഒളിമ്പിക്സിന് അയക്കാൻ സാധിക്കും. ഒളിമ്പിക്സിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ യുഎസ്എ ആതിഥേയത്വം വഹിക്കുന്നതിനാൽ, അവർക്ക് നേരിട്ട് യോഗ്യത ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ പിന്നെ അറിയേണ്ടത് ശേഷിച്ച 5 സ്ഥാനങ്ങളിൽ ഏതൊക്കെ ടീം എത്തും എന്നുള്ളതാണ്.
ഒളിമ്പിക്‌സിനുള്ള യോഗ്യത റാങ്കിംഗിലൂടെ ആണ് തീരുമാനിക്കുനത്, അതായത്, മികച്ച അഞ്ച് ടീമുകളും ആതിഥേയരായ യുഎസ്എയും ഷോപീസ് ഇവന്റിലേക്ക് യോഗ്യത നേടും.
നിലവിൽ, ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവ ഐസിസി ടി20ഐ പുരുഷ റാങ്കിംഗിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നിൽക്കുന്നു, അതേസമയം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവ വനിതാ റാങ്കിംഗിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നിൽക്കുന്നു,. ഒളിമ്പിക്‌സ് ഇനിയും വളരെ അകലെയായതിനാൽ, റാങ്കിംഗിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഒളിമ്പിക് സ്വർണം ലക്ഷ്യമിട്ട് രാജ്യങ്ങൾ വരുമ്പോൾ ഇപ്പോൾ റാങ്കിങ്ങിൽ പുറകിൽ ഉള്ള ടീമുകളും നല്ല മത്സരം കൊടുക്കും എന്ന് ഉറപ്പാണ്.