'പാകിസ്ഥാനെ മികച്ച ടീമാക്കി മാറ്റും'; ഉറപ്പുമായി ഓസീസ് മുന്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോര്‍മാറ്റുകളിലുടനീളം പാകിസ്ഥാനെ മികച്ച ടീമാക്കി മാറ്റാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് പാക് ടീമിന്റെ ടെസ്റ്റ് ഹെഡ് കോച്ച് ജേസണ്‍ ഗില്ലസ്പി. പിസിബി സംഘടിപ്പിച്ച കണക്ഷന്‍ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമിനായി പോരാടുന്ന പാകിസ്ഥാന്‍ അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടു. ടീമിന്റെ പ്രകടനത്തിലും പ്രവര്‍ത്തനത്തിലും ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും അമ്പരന്നിരിക്കുകയാണ്.

ഞങ്ങള്‍ സജ്ജീകരണത്തില്‍ പുതിയവരാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങളെ മെച്ചപ്പെടുത്താന്‍ കഴിയുന്ന വഴികള്‍ നടപ്പിലാക്കേണ്ടത് പ്രധാനമാണ്. പാകിസ്ഥാന്‍ കളിക്കാര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ കളിക്കാര്‍ക്ക് അഭിമാനമുണ്ട്. കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും ടീമിനെ മികച്ചതാക്കി മാറ്റാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും.

രാജ്യത്തെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കളിക്കാര്‍ ഞങ്ങളോട് പറഞ്ഞു. അത് കേള്‍ക്കുന്നത് സന്തോഷകരമാണ്. കളിക്കാര്‍ ശ്രദ്ധാലുക്കളാണ്, മത്സരങ്ങള്‍ ജയിക്കാനുള്ള തീവ്രതയിലാണ്. ഞങ്ങള്‍ ഒരുമിച്ചാണ്, ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും.

ഞാന്‍ 12 ദിവസമായി പാകിസ്ഥാനിലുണ്ട്. ചാമ്പ്യന്‍സ് ഏകദിന കപ്പില്‍ കഴിവുള്ള കളിക്കാരെ കാണുന്നത് സന്തോഷകരമാണ്. രാജ്യത്ത് പ്രതിഭകളുടെ കുറവില്ല, ടൂര്‍ണമെന്റിന്റെ ഗുണനിലവാരം ഉയര്‍ന്നതാണ്- ഗില്ലസ്പി പറഞ്ഞു. ഒക്ടോബര്‍ 7 ന് ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര കളിക്കും.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം