സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് പേസര്‍ നടരാജന് കോവിഡ് ബാധിക്കുകയും താരവുമായി അടുത്തിടപഴകിയ ആറുപേര്‍ ഐസൊലേഷനില്‍ പോകുകയുംചെയ്ത സാഹചര്യത്തിലും ഇന്നത്തെ ഐപില്‍ മത്സരവുമായി മുന്നോട്ടുപോകാനുള്ള ബിസിസിഐ തീരുമാനത്തെ പരിഹസിച്ച് ട്വിറ്ററില്‍ ട്രോള്‍ പൂരം. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോനാണ് വിമര്‍ശനാത്മകമായ ട്വീറ്റിന് തുടക്കമിട്ടത്.
ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതിന്റെ പേരില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷച്ചതുപോലെ ഐപിഎല്ലും വേണ്ടെന്നുവെയ്ക്കുമോയെന്നാണ് വോന്‍ ചോദിച്ചത്. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും വോന്‍ ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്ലിന്റെ മൂന്നാം ഘട്ടം സംഘടിപ്പിക്കാന്‍ ട്വന്റി20 ലോക കപ്പ് ബിസിസിഐ മാറ്റുവ യ്ക്കുമോ എന്നത് മറ്റൊരാളുടെ ചോദ്യം. ഐപിഎല്ലിന്റെ മൂന്നാം ലെഗിനായി ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവയ്ക്കുമോ എന്ന് ആരാഞ്ഞവരുമുണ്ട്.
Read more
ഐപിഎല്‍ ഇനി 2022ന് സ്വന്തം എന്ന് തമാശരൂപേണയുള്ള ട്വീറ്റും വന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ കഴിയുമോ ? ഇംഗ്ലണ്ടിലേതിന് സമാനമായ സാഹചര്യമല്ലേ നിലനില്‍ക്കുന്നത് എന്ന സംശയം ഉന്നയിച്ച ട്വിറ്റര്‍വാസികളും ചില്ലറയല്ല.