മാഞ്ചസ്റ്റര്‍ ടെസ്റ്റ് പോലെ ഐപിഎല്‍ ഉപേക്ഷിക്കുമോ ?; ബിസിസിഐയെ 'കുത്തി' ട്വീറ്റ് പ്രവാഹം

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് പേസര്‍ നടരാജന് കോവിഡ് ബാധിക്കുകയും താരവുമായി അടുത്തിടപഴകിയ ആറുപേര്‍ ഐസൊലേഷനില്‍ പോകുകയുംചെയ്ത സാഹചര്യത്തിലും ഇന്നത്തെ ഐപില്‍ മത്സരവുമായി മുന്നോട്ടുപോകാനുള്ള ബിസിസിഐ തീരുമാനത്തെ പരിഹസിച്ച് ട്വിറ്ററില്‍ ട്രോള്‍ പൂരം. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോനാണ് വിമര്‍ശനാത്മകമായ ട്വീറ്റിന് തുടക്കമിട്ടത്.

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതിന്റെ പേരില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷച്ചതുപോലെ ഐപിഎല്ലും വേണ്ടെന്നുവെയ്ക്കുമോയെന്നാണ് വോന്‍ ചോദിച്ചത്. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും വോന്‍ ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്ലിന്റെ മൂന്നാം ഘട്ടം സംഘടിപ്പിക്കാന്‍ ട്വന്റി20 ലോക കപ്പ് ബിസിസിഐ മാറ്റുവ യ്ക്കുമോ എന്നത് മറ്റൊരാളുടെ ചോദ്യം. ഐപിഎല്ലിന്റെ മൂന്നാം ലെഗിനായി ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവയ്ക്കുമോ എന്ന് ആരാഞ്ഞവരുമുണ്ട്.

ഐപിഎല്‍ ഇനി 2022ന് സ്വന്തം എന്ന് തമാശരൂപേണയുള്ള ട്വീറ്റും വന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ കഴിയുമോ ? ഇംഗ്ലണ്ടിലേതിന് സമാനമായ സാഹചര്യമല്ലേ നിലനില്‍ക്കുന്നത് എന്ന സംശയം ഉന്നയിച്ച ട്വിറ്റര്‍വാസികളും ചില്ലറയല്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം