ടീം അംഗങ്ങളോട് അശ്ലീല ആംഗ്യം കാണിച്ച് വില്യംസൺ, ആരാധകർക്ക് ഞെട്ടൽ, വില്ലിച്ചായന്റെ വീഡിയോ വൈറൽ

ന്യൂസിലൻഡിൻ്റെ വെറ്ററൻ ബാറ്റർ കെയ്ൻ വില്യംസൺ കളിക്കളത്തിനകത്തും പുറത്തും തൻ്റെ ശാന്തവും കംപോസ് ചെയ്തതുമായ സ്വഭാവത്തിന് പേരുകേട്ട വ്യക്തിയാണ്. എന്നിരുന്നാലും, മുൻ കിവി നായകൻ്റെ മോശം സ്വഭാവത്തിന് ആരാധകർ അടുത്തിടെ സാക്ഷ്യം വഹിച്ചു. അതാകട്ടെ അദ്ദേഹത്തിന്റെ പേരിൽ മോശം ട്രോളുകൾക്കും കാരണമായി.

ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ, NZ vs SA 1st ടെസ്‌റ്റിൻ്റെ മൂന്നാം ദിവസത്തെ കളി ആരംഭിക്കുന്നതിന് മുമ്പ് കാലിൽ ചൂടുപിടിക്കുകയായിരുന്ന കെയ്ൻ വില്യംസൺ, തൻ്റെ സഹതാരങ്ങളിൽ ഒരാളോട് നടുവിരൽ കാണിക്കുന്നത് പിടിക്കപെടുക ആയിരുന്നു.

ഒരു ട്വിറ്റർ ഉപയോക്താവ് ഈ ക്ലിപ്പ് പങ്കിട്ടു. അവിടെ നിരവധി കിവി കളിക്കാർ പരിശീലനം നടത്തുന്നത് കാണാം. പിന്നിൽ സ്‌ട്രെച്ചിംഗ് എക്സർസൈസ് നടത്തുകയായിരുന്ന വില്യംസണ് നേരെ ആരോ പന്ത് തട്ടി. മുൻ കിവീസ് ക്യാപ്റ്റൻ, ക്യാമറ ഉണ്ടെന്ന് അറിയാതെ,  തൻ്റെ ടീമംഗങ്ങളിൽ ഒരാളോട് നടുവിരൽ കാണിച്ചത് കാണാൻ പറ്റി.

ഇതൊക്കെയാണ് താരങ്ങളുടെ യഥാർത്ഥ സ്വഭാവം എന്ന് ആരാധകർ പറയുന്നു. പുറത്ത് കാണിക്കുന്നത് ഒകെ മൂടുപടം ആണെന്നും വില്ലിച്ചായനും ആളത്ര വെടിപ്പല്ലെന്നും ആരാധകർ പറയുന്നു.

കളിയെക്കുറിച്ച് സംസാരിക്കുമ്പോൾ, മൂന്നാം ദിവസം കെയ്ൻ വില്യംസൺ തൻ്റെ രണ്ടാം സെഞ്ച്വറി നേടിയിരുന്നു. ആതിഥേയർ അവരുടെ ലീഡ് 528 റൺസിലേക്ക് നീട്ടി. ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്‌സിൽ 179-4 എന്ന നിലയിൽ എത്തിയപ്പോൾ 33 കാരനായ താരം 109 അടിച്ചു.

Latest Stories

36 മാസത്തെ ശമ്പളം കുടിശിഖ; ഡിഎ മുടങ്ങി; സര്‍ക്കാരിന്റെ തലതിരിഞ്ഞ പദ്ധതി കര്‍ണാടക ആര്‍ടിസിയെ കടത്തില്‍ മുക്കി; 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ജീവനക്കാര്‍

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി