ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡി
ന് 20 റൺസ് തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കിവി വെല്ലുവിളി 159റൺസിൽ അവസാനിച്ചു. ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രണ്ട് തവണ ജീവന്‍ ലഭിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ ഉയര്‍ത്തിയത്. 47 പന്തില്‍ 73 റണ്‍സെടുത്ത ബട്ട്ലർ തനിക്ക് കിട്ടിയ ജീവൻ ശരിക്കും മുതലെടുത്തു. ഓപ്പണര്‍ അലക്സ് ഹെയ്ല്‍സ് 40 പന്തില്‍ 52 റണ്‍സെടുത്തു.
തുടക്കം മുതൽ ആക്രമന ക്രിക്കറ്റ് കളിച്ച കവി ടീമിന്റെ പ്രധാന ഇര ലോകോത്തര ബൗളറുമാർ തന്നെ ആയിരുന്നു ആയിരുന്നു. ബോൾട്ട്- സൗത്തീ സഖ്യത്തെയും പിന്നീട് ഫെർഗുസനെയും അവർ ആക്രമിച്ചു. കിട്ടിയ ജീവൻ ബട്ട്ലർ മുതലെടുക്കുകയും ചെയ്തു. മറ്റ് താരങ്ങളും ചെറുതും വലുതുമായ സംഭവനകളുമായി നിറഞ്ഞതോടെ ഇംഗ്ലീഷ് സ്കോർ ബോർഡ് അവർ ആത്ഹര്ഹിച്ച സ്ഥലത്ത് എത്തി. ഫെർഗൂസൻ രണ്ടും സൗത്തീ സോധി സാന്റ്നർ തുടങ്ങിയവർ ഓരോ വിക്കറ്റും നേടി.
കിവി മറുപടി സാധാരണ പോലെ വേഗത്തിൽ ആയില്ല. ഇംഗ്ലീഷ് ബൗളറുമാർ കൃത്യം ലൈനിലും ലെങ്ങ്തിലും ബോളുകൾ എറിഞ്ഞു. തിളങ്ങാൻ സാധിച്ചത് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഗ്ലെൻ ഫിലിപ്സിന് മാത്രം. താരം 36 പന്തിൽ 62 റണ്സെടുത്തു. വില്യംസൺ 40 റണ്സെടുത്തു എങ്കിലും ഇത് 40 പന്തിലാണ് പിറന്നത്. ഇംഗ്ലണ്ടിനായി വോക്‌സ് സാം കരൺ എന്നിവർ രണ്ടും വുഡ് സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ജയം ഇംഗ്ലണ്ടിനെ സെമി ഫൈനൽ യാത്രയിൽ മുന്നോട്ട് വരാൻ സഹായിച്ചു,